ഫോമയുടെ ഗ്രേറ്റ് ലേക്ക് റീജിയണ്‍ സമ്മേളനം ജൂണ്‍ 30-ന് ഡിട്രോയിറ്റില്‍
ഡിട്രോയിറ്റ്: ഫോമാ ഗ്രേറ്റ് ലേക്ക് റീജിയണിന്റെ പ്രവര്‍ത്തനോദ്ഘാടനവും കലാ-സാംസ്കാരിക സമ്മേളനവും ഫാര്‍മിംഗ്ടണ്‍ ഹില്‍സിലുള്ള കലാക്ഷേത്ര ഓഡിറ്റോറിയത്തില്‍ (30687 Grand river Eve) വെച്ച് വൈകുന്നേരം 5.30-ന് മിഷിഗണ്‍ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ഡയാന് സെളവന്സ് ഉദ്ഘാടനം ചെയ്യും. ഈ സമ്മേളനത്തില്‍ വെച്ച് പ്രവാസി സമ്മാന്‍ ജേതാവും ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സിന്റെ മുന്‍ പ്രസിഡന്റുമായ ഡോ. നരേന്ദ്രകുമാറിനെ ആദരിക്കും.