Image

ഫോമയുടെ ഗ്രേറ്റ്‌ ലേക്ക്‌ റീജിയണ്‍ സമ്മേളനം ജൂണ്‍ 30-ന്‌ ഡിട്രോയിറ്റില്‍

ജോയിച്ചന്‍ പുതുക്കുളം Published on 25 June, 2013
ഫോമയുടെ ഗ്രേറ്റ്‌ ലേക്ക്‌ റീജിയണ്‍ സമ്മേളനം ജൂണ്‍ 30-ന്‌ ഡിട്രോയിറ്റില്‍
ഡിട്രോയിറ്റ്‌: ഫോമാ ഗ്രേറ്റ്‌ ലേക്ക്‌ റീജിയണിന്റെ പ്രവര്‍ത്തനോദ്‌ഘാടനവും കലാ-സാംസ്‌കാരിക സമ്മേളനവും ഫാര്‍മിംഗ്‌ടണ്‍ ഹില്‍സിലുള്ള കലാക്ഷേത്ര ഓഡിറ്റോറിയത്തില്‍ (30687 Grand river Eve) വെച്ച്‌ വൈകുന്നേരം 5.30-ന്‌ മിഷിഗണ്‍ സ്റ്റേറ്റ്‌ റെപ്രസന്റേറ്റീവ്‌ ഡയാന്‍ സെളവന്‍സ്‌ ഉദ്‌ഘാടനം ചെയ്യും. ഈ സമ്മേളനത്തില്‍ വെച്ച്‌ പ്രവാസി സമ്മാന്‍ ജേതാവും ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സിന്റെ മുന്‍ പ്രസിഡന്റുമായ ഡോ. നരേന്ദ്രകുമാറിനെ ആദരിക്കും. കൂടാതെ ഫോമയുടെ റീജണല്‍ വിമന്‍സ്‌ ഫോറം, യംഗ്‌ പ്രൊഫഷണല്‍സ്‌, റീജിയണല്‍ കമ്മിറ്റിയുടെ ഉദ്‌ഘാടനം ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌, യൂത്ത്‌ ഫെസ്റ്റിവല്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കംകുറിക്കും. ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ഫ്‌ളോറിഡാ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ സേവി മാത്യു, മറ്റ്‌ ഭാരവാഹികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്‍, കേരളാ ക്ലബ്‌, മിനസോട്ട മലയാളി അസോസിയേഷന്‍, മിഷിഗണ്‍ മലയാളി അസോസിയേഷന്‍ എന്നിവയുടെ ഭാരവഹികള്‍ സമ്മേളനത്തിന്‌ നേതൃത്വം നല്‍കും. ഡിട്രോയിറ്റിലുള്ള വിവിധ സംഘടനകളുടെ കലാപരിപാടികള്‍ സമ്മേളനത്തിന്‌ മാറ്റുകൂട്ടുമെന്ന്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ രാജേഷ്‌ നായര്‍ അറിയിച്ചു.

ഫോമയുടെ റീജിയണല്‍ യൂത്ത്‌ ഫെസ്റ്റിവല്‍ ഡിട്രോയിറ്റില്‍ വെച്ച്‌ നവംബറില്‍ നടത്തപ്പെടും. ഗ്രാന്റ്‌ ഫിനാലേ ഫിലാഡല്‍ഫിയ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ വെച്ച്‌ നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജേഷ്‌ നായര്‍ (248 346 5135), മാത്യു ചെരുവില്‍ (586 206 6164).
ഫോമയുടെ ഗ്രേറ്റ്‌ ലേക്ക്‌ റീജിയണ്‍ സമ്മേളനം ജൂണ്‍ 30-ന്‌ ഡിട്രോയിറ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക