Image

ഫോമാ കണ്‍വന്‍ഷന്‌ വിപുലമായ കമ്മിറ്റി

Published on 23 June, 2013
ഫോമാ കണ്‍വന്‍ഷന്‌ വിപുലമായ കമ്മിറ്റി
ഫിലാഡല്‍ഫിയ: ഫോമാ കണ്‍വന്‍ഷന്‌ ഒരുവര്‍ഷം ബാക്കി നില്‍ക്കെ (അടുത്തവര്‍ഷം ജൂണ്‍ 26 മുതല്‍ 29 വരെ) ജനറല്‍ബോഡിയും നാഷണല്‍ എക്‌സിക്യൂട്ടീവും സമ്മേളിക്കുകയും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ തീരുമാനിക്കുകയും ചെയ്‌തു.

കണ്‍വന്‍ഷന്‍ വേദിയായ വാലിഫോര്‍ജിലെ റാഡിസണ്‍ റിസോര്‍ട്ട്‌ ആന്‍ഡ്‌ കസിനോയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ്‌ യോഗം വിപുലമായ കണ്‍വന്‍ഷന്‍ കമ്മിറ്റിക്ക്‌ രൂപംനല്‍കി. അവരുടെ പേരുകള്‍ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു ജനറല്‍ബോഡിയില്‍ അവതരിപ്പിച്ചു. കണ്‍വന്‍ഷന്‍ ചെയര്‍മാനായി സ്ഥാപക ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സിയാറ്റിലില്‍ നിന്നുള്ള റോഷന്‍, ഫിലാഡല്‍ഫിയയില്‍ നിന്നുള്ള അജിത മേനോന്‍ എന്നിവരാണ്‌ വൈസ്‌ ചെയര്‍. മുന്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ്‌ (സലീം, ന്യൂയോര്‍ക്ക്‌) ആണ്‌ കണ്‍വന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍.

ജനറല്‍ കണ്‍വീനര്‍മാര്‍: ജോര്‍ജ്‌ എം. മാത്യു (മാപ്പ്‌- ഫിലാഡല്‍ഫിയ), കോര ഏബ്രഹാം (കല- ഫിലാഡല്‍ഫിയ), ബെന്നി വാച്ചാച്ചിറ (ചിക്കാഗോ), ഗോപിനാഥക്കുറുപ്പ്‌ (ന്യൂയോര്‍ക്ക്‌), രാജ്‌ കുറുപ്പ്‌ (വാഷിംഗ്‌ടണ്‍ ഡി.സി), രാജു വര്‍ഗീസ്‌ (ന്യൂജേഴ്‌സി).

കോ-കണ്‍വീനര്‍മാര്‍: അലക്‌സ്‌ അലക്‌സാണ്ടര്‍ (മാപ്പ്‌), സണ്ണി ഏബ്രഹാം (കല).

കണ്‍വീനര്‍മാര്‍: റോയി ജേക്കബ്‌ (മാപ്പ്‌), ഡോ. ജേക്കബ്‌ തോമസ്‌ (ന്യൂയോര്‍ക്ക്‌), മാത്യു ചെരുവില്‍ (
മിഷിഗണ്‍), അലക്‌സ്‌ ജോണ്‍ (കല), ആനന്ദന്‍ നിരവേല്‍ (ഫ്‌ളോറിഡ), സജി ഏബ്രഹാം (ന്യൂയോര്‍ക്ക്‌), തോമസ്‌ മാത്യു (യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍).

കമ്മിറ്റി പൂര്‍ണമല്ലെന്നും കൂടുതല്‍ പേരെ ആവശ്യമെങ്കില്‍ ഉള്‍പ്പെടുത്തുമെന്നും ജോര്‍ജ് മാത്യു പറഞ്ഞു ഓരോരുത്തര്‍ക്കുമുള്ള ചുമതലകള്‍ വീതിച്ചു നല്‍കുകയും അധികാരപത്രം നല്കുകയും ചെയ്യും. കണ്‍വീനര്‍മാരും കമ്മിറ്റി അംഗങ്ങളും ഡിസംബര്‍ 31-ന്‌ മുമ്പ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കണം. അവര്‍ക്ക്‌ പത്തുശതമാനം ഡിസ്‌കൗണ്ട്‌ ലഭിക്കും. രജിസ്റ്റര്‍ ചെയ്യാത്തവരെ കമ്മിറ്റിയില്‍ നിന്ന്‌ നീക്കം ചെയ്യും. ഓരോരുത്തരും പ്രവര്‍ത്തന ബജറ്റ്‌ നേരത്തെ നല്‍കുകയും അതുനുള്ളില്‍ പ്രവര്‍ത്തിക്കുകയും വേണം. സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും ശ്രമിക്കണം.

രജിസ്‌ട്രേഷന്‍ മുഖ്യമായും ഓണ്‍ലൈന്‍വഴിയാണ്‌. അതിനു രസീത്‌ നല്‍കും. ഫാമിലി രജിസ്‌ട്രേഷന്‍ രണ്ട്‌ അഡല്‍ട്ടിനാണ്‌. 11 വയസിനു താഴെയുള്ള കുട്ടികള്‍ക്ക്‌ സൗജന്യം.

ഇന്ത്യയില്‍ നിന്ന്‌ അതിഥികളെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുള്ള ചെലവ്‌ മുഴുവന്‍ വഹിക്കണം. അതിഥി കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. അര്‍ഹിക്കുന്നവരാണെങ്കില്‍ ഫോമാ പ്രസിഡന്റ്‌ വിസ ലഭിക്കാനായി ഔദ്യോഗിക ക്ഷണക്കത്ത്‌ നല്‍കും. അതിഥികളെപ്പറ്റിയുള്ള തീരുമാനം എക്‌സ്‌ക്യൂട്ടീവിന്റെ യുക്തമായ തീരുമാനം അനുസരിച്ചായിരിക്കും.

പ്രസിഡന്റിന്റെ അനുമതിയില്ലാതെ ആരും സാമ്പത്തിക ബാധ്യത വരുത്തുവാന്‍ പാടില്ല.

ജനറല്‍ബോഡിയിക്ക്‌ പ്രസിഡന്റ്‌ ജോര്‍ജ്‌
മാത്യുവിനു പുറമെ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, വൈസ്‌ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, ജോ. സെക്രട്ടറി റെനി പൗലോസ്‌, ജോ. ട്രഷറര്‍ സജീവ്‌ വേലായുധന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അനിയന്‍ ജോര്‍ജ്‌, മുന്‍ ഫൊക്കാനാ പ്രസിഡന്റ്‌ ജോര്‍ജ്‌ കോശി, രാജു വര്‍ഗീസ്‌, ഡോ. ജേക്കബ്‌ തോമസ്‌, കുര്യന്‍ വര്‍ഗീസ്‌, തോമസ്‌ മാത്യു തുടങ്ങി ഒട്ടേറെപ്പേര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.

(വിശദമായ റിപ്പോര്‍ട്ട്‌ പിന്നാലെ).
ഫോമാ കണ്‍വന്‍ഷന്‌ വിപുലമായ കമ്മിറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക