Image

'നല്ല മാതാവ്' ( മിനിക്കഥ : പോളി   പായമ്മല്‍ )

പോളി   പായമ്മല്‍ Published on 10 October, 2023
 'നല്ല മാതാവ്' ( മിനിക്കഥ : പോളി   പായമ്മല്‍ )

മാതാവിന്റെ കപ്പേളയുടെ മുന്‍പിലെ നേര്‍ച്ചപ്പെട്ടിയുടെ തൊട്ടരികില്‍ തന്നെ അയാള്‍ ഭിക്ഷ യാചിച്ചിരുന്നു.

പെരുന്നാളായതു കൊണ്ട് നേര്‍ച്ചയിടാന്‍ ഭക്തജനങ്ങളുടെ തിരക്കായിരുന്നു.

എന്നാല്‍ ആരും തന്നെ അയാളെ ഗൗനിച്ചില്ല , വിരിച്ചിട്ട തുണിയില്‍ ഒരൊറ്റ പൈസ പോലും ഇട്ടു കൊടുത്തില്ല.

രാത്രിയില്‍  പള്ളിയിലെ പരിപാടികളെല്ലാം കഴിഞ്ഞ് വിശ്വാസികളെല്ലാം വീടുകളിലേക്ക് മടങ്ങിയപ്പോള്‍ അയാള്‍ എഴുന്നേറ്റ് ചെന്ന് മാതാവിനോട് തന്റെ സങ്കടം ബോധിപ്പിച്ചു. 
പിന്നെ നേര്‍ച്ചപ്പെട്ടിയും കുത്തി പൊളിച്ച് അതിലുണ്ടായിരുന്ന കാശെല്ലാമെടുത്തു.

മുങ്ങാന്‍ നേരത്ത് അയാള്‍ മാതാവിനോട് പറഞ്ഞു. 'നാളെ ലോട്ടറി അടിച്ചാല്‍ കാശ് തിരികെ കൊണ്ടു തരാം മാതാവെ വേറൊരു വഴിയുമില്ലാഞ്ഞിട്ടാണ് ... അത് കേട്ട മാതാവ് ഇപ്രകാരം അരുളി ചെയ്തു.
'കപ്യാരും കൈക്കാരനും കക്കുന്നതിനേക്കാള്‍ നീയെത്ര ഭേദം 
തിരികെ തരാമെന്നൊരു വാക്കെങ്കിലും പറഞ്ഞല്ലോ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക