Image

ഗാന്ധി ജയന്തി (അല്ല പിന്നെ 27 : രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 04 October, 2023
ഗാന്ധി ജയന്തി (അല്ല പിന്നെ 27 : രാജന്‍ കിണറ്റിങ്കര)

സുഹാസിനി :  മൂന്നാം ഗാന്ധിജയന്തി എന്ന പേരില്‍ ഗ്രൂപ്പിലൊക്കെ നിങ്ങടെ ഒരു കവിത കറങ്ങുന്നുണ്ടല്ലോ.. എന്താ ഈ രണ്ടാം ജയന്തി.

ശശി :  ഒന്നാം ഓണം രണ്ടാം ഓണം എന്നൊക്കെ പറയും പോലെ ഗാന്ധി ജയന്തിടെ മൂന്നാം ദിവസം

സുഹാസിനി :  നിങളെ ഗാന്ധിജിടെ കൈയില്‍ കിട്ടിയാല്‍ മറ്റൊരു ദണ്ഡി സംഭവം ഉണ്ടാകുമായിരുന്നു.

ശശി: അതെന്ത് ?

സുഹാസിനി :  കൈയിലെ ദണ്ഡ് കൊണ്ട് നിങ്ങളെ തല്ലിക്കൊല്ലുമായിരുന്നു

ശശി :  ഞങ്ങള്‍ വാട്‌സ് ആപ്പ് കവികളുടെ കൈയില്‍ 70 കഴിഞ്ഞ പ്രമുഖരുടെ എല്ലാവരേയും പറ്റി കവിതകള്‍ റെഡിയായിരിക്കും.

സുഹാസിനി : അതെന്തിന്?

ശശി :  മരിച്ചാല്‍ ഉടനെ ഗ്രൂപ്പില്‍ തട്ടാന്‍ . ഉമ്മന്‍ ചാണ്ടിയൊക്കെ മരിച്ച വിവരം ഹോസ്പിറ്റല്‍ ഡിക്ലയര്‍ ചെയ്യും മുമ്പ് കവിത വന്നിരുന്നു സോഷ്യല്‍ മീഡിയകളില്‍ .

സുഹാസിനി :  അപ്പോള്‍ വയസ്സാവാതെ വല്ല അപകടത്തിലും മരിച്ചാലോ ?

ശശി :  അപ്പോള്‍ മരിക്കാന്‍ Delay ഉള്ളവരുടെ പേര് മാറ്റി ഗ്രൂപ്പില്‍ തട്ടും.

സുഹാസിനി :  രക്ഷപ്പെടും എന്ന് വിചാരിച്ചവരൊക്കെ പെട്ടെന്ന് മരിച്ചു എന്ന് കേള്‍ക്കുന്നത് ഇത് കൊണ്ടാണല്ലേ.

ശശി : എന്ത് കൊണ്ട് ?

സുഹാസിനി : നഴ്‌സ് ഈ കവിതകള്‍ രോഗിയെ വായ്ച്ച് കേള്‍പ്പിക്കുന്നുണ്ടാവും. അല്ല പിന്നെ 

രാജന്‍ കിണറ്റിങ്കര

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക