Image

ഐഎപിസി ഉപന്യസ രചന മത്സരത്തിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു.

ആസാദ് ജയന്‍ Published on 04 October, 2023
ഐഎപിസി ഉപന്യസ രചന മത്സരത്തിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു.

സീനിയര്‍സ് വിഭാഗത്തില്‍ ന്യൂയോര്‍ക്കിലെ മിഡ്വുഡ് ഹൈ സ്‌കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഗൗതം കൃഷ്ണ സജി ഒന്നാം സ്ഥാനം നേടി. ജൂനിയര്‍ വിഭാഗത്തില്‍ ന്യൂയോര്‍ക്കിലെ യോര്‍ക്ക് ടൗണ്‍ ഹൈ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സമീര കാവനാല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അറ്റ്‌ലാന്റയിലെ കാല്‍വരി ക്രിസ്ത്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി കൈറ്റ്ലിന്‍ ഡാന്‍ തോമസിന് ജൂനിയര്‍ വിഭാഗത്തില്‍ പ്രോത്സാഹന സമ്മാനവും ലഭിച്ചു.

രണ്ടു വിഭാഗങ്ങളില്‍  ആയി ആയിരുന്നു മത്സങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. പതിനാലു വയസു മുതല്‍ ഇരുപത് വയസു വരെയുള്ള കുട്ടികളെ സീനിയര്‍സ് വിഭാഗത്തിലും, എട്ടു മുതല്‍ പതിനാലു വയസ് വരെ ഉള്ളവരെ ജൂനിയര്‍സ് വിഭാഗത്തിലും ഉള്‍പ്പെടുത്തി ആയിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്. സീനിയര്‍ വിഭാഗത്തില്‍ മാധ്യമ സ്വാതന്ത്ര്യം അപകടത്തില്‍ എന്ന വിഷയത്തില്‍ ആയിരുന്നു ഉപന്യാസ രചന. ജൂനിയര്‍ വിഭാഗത്തില്‍ 'എന്തുകൊണ്ട് എനിക്ക് സാമൂഹ്യ മാധ്യമങ്ങള്‍ ഇഷ്ടമാണ്/ഇഷ്ടമല്ല' എന്ന വിഷയത്തില്‍ ഇംഗ്ലീഷില്‍ ആയിരുന്നു എഴുതേണ്ടിയിരുന്നത്.

അമേരിക്കയിലെ സ്റ്റാംഫോര്‍ഡില്‍ നടക്കുന്ന  ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ പത്താം വാര്‍ഷികവും ഒന്‍പതാം മാധ്യമ സമ്മേളനത്തോടും അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്. വിജയികള്‍ക്ക് ഒക്ടോബര്‍ 9നു നടക്കുന്ന പൊതുപരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന ചര്‍ച്ചകളും ശില്പശാലകളും നടക്കും. ഇന്‍ഡോ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിനായി 2013ലാണ്  ഐഎപിസി രൂപീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക