Image

ബൈഡന്റെ പുതിയ വിദേശനയം വെനസ്വേലയിൽ നിന്നുള്ള കുടിയേറ്റക്കാരെ മാത്രം സഹായിക്കാനാണെന്ന് പരാതി

ഏബ്രഹാം തോമസ്‌ Published on 27 September, 2023
ബൈഡന്റെ പുതിയ വിദേശനയം വെനസ്വേലയിൽ നിന്നുള്ള കുടിയേറ്റക്കാരെ മാത്രം സഹായിക്കാനാണെന്ന് പരാതി

വാഷിങ്‌ടൻ: കഴിഞ്ഞ കുറെ ദിവസങ്ങളിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയ വിദേശ നയസമീപനം രണ്ടാമൂഴം ലക്ഷ്യം വച്ചാണെന്ന് നിരീക്ഷകർ പറയുന്നു. ദേശീയ സുരക്ഷ, യുക്രെയ്ൻ ധനസഹായം, ഇന്ത്യ– കാനഡ തർക്കം എന്നിവയിലെ നിലപാടുകളെക്കുറിച്ചാണ് ഏറെയും പരാതികൾ ഉയർന്നിരിക്കുന്നത്.

ദേശീയ സുരക്ഷ നിയമ വിരുദ്ധ നയം കുടിയേറ്റക്കാരുടെ മുൻപെങ്ങുമില്ലാത്ത തള്ളിക്കയറ്റത്തിൽ അതീവ ഗുരുതര പ്രശ്നമാണെന്ന് ഒരു വിഭാഗം ജനങ്ങൾ കരുതുന്നു. ഇതിനിടയിൽ യുഎസ് ഹോം ലാൻഡ് സെക്യൂരിറ്റി സെക്രട്ടറി  അലജാണ്ട്രോ മയോർക്കാസ്  2023 ജൂലൈ 31 വരെ യുഎസിൽ എത്തിയ 4,72,000 വെനീസുവേലക്കാർക്ക് ടെമ്പററി ലീഗൽ സ്റ്റാറ്റസ് നൽകുന്നതായി പ്രഖ്യാപിച്ചു. കഴിഞ്ഞ മേയ് മാസത്തിൽ നിയമ വിരുദ്ധമായി കുടിയേറിയ വെനസ്വേലക്കാർ ഉൾപ്പടെ ഉള്ളവർക്ക് കർശന നടപടി നേരിടേണ്ടി വരുമെന്ന് മയോർക്കാസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് വിരുദ്ധമായാണ് സെക്രട്ടറിയുടെ പുതിയ പ്രഖ്യാപനം.

ഈ പ്രഖ്യാപനം വെനസ്വേലക്കാർക്കിടയിൽ യുഎസിലേയ്ക്കുള്ള നിയമ വിരുദ്ധ കുടിയേറ്റം വലിയ തോതിൽ പ്രോത്സാഹിപ്പിക്കും എന്ന് വിമർശനമുണ്ട്. വടക്കേ അമേരിക്കൻ സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റിക് നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ബൈഡൻ ഇങ്ങനെ ഒരു തീരുമാനം സ്വീകരിച്ചത് എന്ന് ആരോപണമുണ്ട്. തെക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങൾ നിയമ വിരുദ്ധ കുടിയേറ്റങ്ങൾ തടയാൻ ശക്തമായ നടപടികൾ ഉണ്ടാകണം എന്നാവശ്യപ്പെട്ടിട്ടും ബൈഡൻ ഇതിന് അനുകൂലമായി പ്രവർത്തിച്ചിട്ടില്ല എന്നും പരാതിയുണ്ട്.

ടെമ്പററി പ്രൊട്ടക്‌ഷൻ സ്റ്റാറ്റസ് ലഭിക്കുന്ന കുടിയേറ്റക്കാർക്ക് 1990 ലെ നിയമ പ്രകാരം ഉടനെ തന്നെ വർക്ക് പെർമിറ്റിന് അപേക്ഷിക്കാം. തങ്ങളുടെ മാതൃരാജ്യങ്ങളിൽ സുരക്ഷ ഇല്ലെന്നോ പ്രകൃതി ദുരന്തം ഉണ്ടായെന്നോ കാരണത്താലാണ് ഇവർക്ക് ടിപിഎസ് ലഭിക്കുന്നത്. 18 മാസത്തേയ്ക്കു ലഭിക്കുന്ന ടിപിഎസ് വീണ്ടും 18 മാസം വീതമായി പുതുക്കാവുന്നതാണ്.

മനുഷ്യക്കടത്ത് ഏജന്റുമാർ മയോർക്കാസിന്റെ പ്രഖ്യാപനം മുതലെടുത്ത് കൂടുതൽ വെനസ്വേലക്കാരെ യുഎസിലേയ്ക്കു കടത്തും എന്നും ആരോപണമുണ്ട്. ഒരു രാഷ്ട്രീയ, സാമൂഹ്യ സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മില്യൻ കണക്കിന് വെനസ്വേലക്കാരെ ദാരിദ്ര്യത്തിലേയ്ക്കാഴ്ത്തി. ടീച്ചർമാരും പ്രഫസർമാരും ഗവൺമെന്റ് ജീവനക്കാരുമെല്ലാം കടത്തിന് അടിമകളായി. 73 ലക്ഷം ജനങ്ങളെങ്കിലും രാജ്യം വിട്ടിട്ടുണ്ടാകുമെന്നാണ് കണക്ക്. ഇവരിൽ ഭൂരിഭാഗവും യുഎസിലാണ് എത്തിയത്. ഇപ്പോൾ ടിപിഎസ് നൽകുന്ന 4,72,000 ന് ഉപരി 2,42,000 ൽ അധികം വെനസ്വേലക്കാർക്ക് 2021ലും 2022 ലും ടിപിഎസ് നൽകിയിരുന്നു.

ഇവർ മടങ്ങി വെനസ്വേലയ്ക്കു പോകുന്നത് മാനുഷിക, സുരക്ഷ, രാഷ്ട്രീയ, പാരിസ്ഥിതിക കാരണങ്ങളാൽ അപകടകരമാണ്. എന്നാൽ ജൂലൈ 31,2023 നുശേഷം ഇവിടെ എത്തിയവർക്ക് ഈ സുരക്ഷ ലഭിക്കുകയില്ല എന്ന് ഇവർ മനസ്സിലാക്കണം, ഇവർക്ക് ഇവിടെ തങ്ങാൻ നിയമപരമായ അവകാശം ഇല്ലെങ്കിൽ തിരിച്ചയയ്ക്കും മയോർക്കാസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക