Image

കാനഡയിൽ  ഇന്ത്യക്കെതിരെ പ്രകടനത്തിനു  സിഖ് സംഘടനയുടെ ആഹ്വാനം (പിപിഎം) 

Published on 26 September, 2023
കാനഡയിൽ  ഇന്ത്യക്കെതിരെ പ്രകടനത്തിനു  സിഖ് സംഘടനയുടെ ആഹ്വാനം (പിപിഎം) 

കാനഡയിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കു സമീപം പ്രതിഷേധ പ്രകടനം നടത്താൻ നിരോധിക്കപ്പെട്ട സിഖ് സംഘടന ആഹ്വാനം ചെയ്തു. 

ഓട്ടവ, ടൊറോന്റോ, വാൻകൂവർ എന്നിവിടങ്ങളിൽ പ്രകടനം നടത്താനാണ് സിഖ്‌സ് ഫോർ ജസ്റ്റിസ് ആഹ്വാനം ചെയ്തിട്ടുള്ളത്. 

ഇന്ത്യൻ അംബാസഡർ സഞ്ജയ് വർമയെ പുറത്താക്കണമെന്നും സംഘടനയുടെ ഡയറക്‌ടർ ജതീന്ദർ സിംഗ് ഗ്രെവാൾ ആവശ്യപ്പെട്ടു. 

ജാഗ്രതാ നിർദേശം 

ഇന്തോ-കനേഡിയൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ  കനേഡിയൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നു ഗ്ലോബൽ അഫെയേഴ്സ് കാനഡ മുന്നറിയിപ്പു നൽകി. 

സാമൂഹ്യ മാധ്യമങ്ങളിൽ കാനഡയ്‌ക്കെതിരെ പ്രതിഷേധത്തിനും ആക്രമണത്തിനും ആഹ്വാനമുണ്ടെന്നു അവർ ചൂണ്ടിക്കാട്ടി. 

SJF calls protests 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക