Image

ക്‌നാനായ റീജിയണില്‍ മിഷന്‍ ലീഗ് യൂണിറ്റ്തല പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ 1ന്

Published on 25 September, 2023
ക്‌നാനായ റീജിയണില്‍ മിഷന്‍ ലീഗ് യൂണിറ്റ്തല പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ 1ന്

ചിക്കാഗോ: അമേരിക്കയിലെ ക്നാനായ കത്തോലിക്ക റീജിയണിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 2023 - 2024 വര്‍ഷത്തെ ഇടവക തലത്തിലുള്ള പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ ഒന്നിന് നടത്തപ്പെടും. മിഷന്‍ ലീഗിന്റെ സ്വര്‍ഗീയ മധ്യസ്ഥയായ വിശുദ്ധ കൊച്ചു ത്രേസ്യയുടെ തിരുനാള്‍ ദിനം കൂടിയാണ് അന്നേദിവസം. ക്‌നാനായ റീജിയന്റെ കീഴിലുള്ള 17 മിഷന്‍ ലീഗ് യൂണിറ്റുകളിലും അന്നേദിവസം പ്രവര്‍ത്തനോദ്ഘാടനം നടത്തപ്പെടും. ആഘോഷമായ കുര്‍ബാന, പുതിയ അംഗങ്ങളുടെ സ്വീകരണം, അംഗത്വ നവീകരണം, സെമിനാറുകള്‍, പതാക ഉയര്‍ത്തല്‍, പ്രേഷിത റാലി തുടങ്ങിയ വിവിധ പരിപാടികള്‍ അന്നേദിവസം സംഘടിപ്പിക്കും. ഫ്രാന്‍സിലെ ലിസ്യൂവിലുള്ള വിശുദ്ധ കൊച്ചു ത്രേസ്യയുടെ ബസിലിക്ക ദേവാലയത്തില്‍വെച്ച് വിവിധ ഇടവകളില്‍ ഉയര്‍ത്തുന്നതിനുള്ള മിഷന്‍ ലീഗ് പതാകകള്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും, മിഷന്‍ ലീഗ് റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍ ദേശീയ പ്രസിഡന്റ് സിജോയ് പറപ്പള്ളിക്ക് പതാക കൈമാറുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക