Image

കനേഡിയൻ പൗരന്മാർക്ക് വിസ നിർത്തിയതിൽ വിശദീകരണവുമായി ഇന്ത്യ

Published on 21 September, 2023
 കനേഡിയൻ പൗരന്മാർക്ക് വിസ നിർത്തിയതിൽ വിശദീകരണവുമായി ഇന്ത്യ

ന്യൂഡൽഹി :കനേഡിയൻ പൗരന്മാർക്കുള്ള വിസ നിർത്തിവെച്ചതിൽ വിശദീകരണവുമായി ഇന്ത്യ. കാനഡയിൽ ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണിയുണ്ടെന്നും അതിനാലാണ് വിസ നടപടികൾ താൽക്കാലികമായി നിർത്തിവച്ചതെന്നും കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

വിഷയം കൂടുതൽ പരിശോധിച്ചു വരികയാണ്. സുരക്ഷാ പ്രശ്‌നമുള്ളതിനാൽ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷനുകളിലെയും കോൺസുലേറ്റുകളിലെയും വീസ അപേക്ഷ നടപടിക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്നും ഹർദീപ് സിങ് നിജ്ജാറിന്റെ കേസിനെക്കുറിച്ച് വ്യക്തമായ എന്തെങ്കിലും വിവരം കാനഡ അറിയിച്ചിട്ടില്ലെന്നും അരിന്ദം ബാഗ്ചി  പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക