Image

ആരാധകരുടെ കളിയാക്കല്‍:  മെലിഞ്ഞു സുന്ദരിയായി റിതിക

ആശ എസ്. പണിക്കര്‍ Published on 12 September, 2023
ആരാധകരുടെ കളിയാക്കല്‍:  മെലിഞ്ഞു സുന്ദരിയായി റിതിക

ആരാധകരുടെ കളിയാക്കലുകളെ തുടര്‍ന്ന് തടി കുറച്ച് നടി റിതിക സിങ്ങ്. ആരാധകര്‍ തന്നെ വിളിക്കുന്നത് 'റി തിക്കാ' സിങ്ങ് എന്നാണെന്നും അത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം താന്‍ വണ്ണം കൂടിയ ശരീരത്തോട് വിട പറയുകയാണെന്നും റിതിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

''തടിയുള്ള അവസ്ഥയോട് വിട. നിങ്ങള്‍ എന്നെ റി തിക്കാ എന്നു വിളിക്കുന്നതിനോട് ഗുഡ് ബൈ പറയുന്നു. നിങ്ങള്‍ എന്നെ അങ്ങനെ വിളിക്കുന്നത് ബുദ്ധിമുട്ടായതു കൊണ്ട് ഞാന്‍ തടി കുറച്ച് വീണ്ടും മെലിഞ്ഞിരിക്കുന്നു.'' റിതിക ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ചിത്രങ്ങള്‍ പങ്കു വച്ച് പറയുന്നു. 

'ഇരുധി സുട്ര' എന്ന തമിഴ് ചിത്രത്തില്‍ നായികയായി വന്ന് പ്രശസ്തയായ താരമാണ് റിതിക സിങ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിങ്ങ് ഓഫ് കൊത്തയില്‍ 'കലാപക്കാരാ' എന്ന ഐറ്റം ഡാന്‍സിലൂടെ മലയാളികളെയും താരം വിസ്മയിപ്പിച്ചു. മികച്ച ഒരു മാര്‍ഷ്യല്‍ ആര്‍ട്ടിസ്റ്റ് കൂടിയാണ് താരം. 'ആണ്ടവന്‍ കൊമാണ്ടി, 'ശിവലിംഗ', 'ഓ മൈ ഗോഡ്', 'കൊലാ' തുടങ്ങിയവയാണ് റിതികയുടെ മറ്റു ചിത്രങ്ങള്‍. 

തന്റെ ശരീരം ആരോഗ്യകരവും സുന്ദരവും ഫിറ്റുമായി നിലനിര്‍ത്തുന്നതില്‍ എക്കാലവും ശ്രദ്ധിച്ചിരുന്ന അടുത്തിടെ കുറച്ച് വണ്ണം കൂടിയതിനെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ കഠിനമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമത്തിലൂടെയും തന്റെ അഴകളവുകള്‍ വീണ്ടും നേടിയെടുത്തിരിക്കുകയാണ് താരം. വ്യായാമം ചെയ്യുന്ന ചില ഫോട്ടോകളും അടുത്തിടെ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിരുന്നു. വണ്ണം കുറഞ്ഞ് കൂടുതല്‍ സുന്ദരിയായ റിതികയെ അഭിനന്ദിച്ചു കൊണ്ട് ധാരാളം ആരാധകരാണ് എത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക