Image

റോക്‌ലാൻഡ് സെന്റ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ  ഇന്ന് ഇടവക ദിനവും കലാസന്ധ്യയും

സനു  കൊല്ലരെട്ട് Published on 09 September, 2023
റോക്‌ലാൻഡ് സെന്റ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ  ഇന്ന് ഇടവക ദിനവും കലാസന്ധ്യയും

ന്യൂയോർക് : 2017 ൽ ആരംഭിച്ച റോക്ക്‌ലാന്റിലെ ക്നാനായ കത്തോലിക്ക  പള്ളിയുടെ ആറാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പാരിഷ് ഡേ സെലിബ്രേഷനും കലാസന്ധ്യയും സെ:പീറ്റേഴ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ(21 Ridge St .Haverstraw    NY  10927 ) വച്ച് ന്യൂയോർക് ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി അഫേയേർസ് കോൺസിലർ  എ കെ വിജയകൃഷ്ണൻ ഉൽഘടനം ചെയ്യുന്നു .

  ന്യൂയോർക്കിലെ മലയാളീ സമൂഹത്തിന് അവശ്യ സമയത്തു ഇന്ത്യൻ എംബസിയുടെ സഹായം  നൽകുന്നതിൽ ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയ ബഹു .കോൺസിലർ വിജയകൃഷണൻ പങ്കെടുക്കുന്ന പാരിഷ് ഡേ സെലിബ്രേഷൻ വളരെ സന്തോഷത്തോടെ റോക്‌ലൻഡിലെ ക്നാനായ ഇടവക സമൂഹം കാണുന്നു .

സെപ്:9 ശനിയാഴ്ച വൈകിട്ട് 5 ന് റെവ .ഫാ .ജോസ് ആദോപ്പിള്ളിൽ  വി . കുർബ്ബാന(ഇംഗ്ലീഷ്)ശേഷം 7  പിഎം ന് ഇടവക ദിന കലാ സന്ധ്യയുടെ ഉത്ഘാടനം ഇന്ത്യൻ എംബസി ന്യൂയോർക്കിലെ  കമ്മ്യൂണിറ്റി അഫേയർസ് കോൺസൽ ബഹു .എ .കെ വിജയ കൃഷ്‌ണൻ നിർവഹിക്കുന്നു.. തദവസരത്തിൽ ഇടവക വികാരി റെവ .ഡോ.ഫാ .ബിബി തറയിൽ അദ്യക്ഷനായിരിക്കും  തുടർന്ന് പ്രൊഫഷണൽ നിലവാരമുള്ള കലാപരിപാടികൾ അരങ്ങേറും

കെ സി എം മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കലാസന്ധ്യയുടെ  കോർഡിനേറ്റർ  സനു  കൊല്ലരെട്ടും എം സി മാരായ ക്രിസ്ടി ജോസ് , എയ്‌മി ഇഞ്ചനാട്ടും നേതൃത്വം കൊടുക്കുന്നു ..  എല്ലാ പ്രിയപെട്ടവരെയും  പാരിഷ് ഡേ സെലിബ്രേഷനും കലാസന്ധ്യയിലേക്കും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു കൂടുതൽ വിവരങ്ങൾക്ക് റെവ. ഫാ .ഡോ. ബിബി തറയിൽ - 773 943 2290

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക