Image

ഖാലിസ്ഥാൻ 'ജനഹിത പരിശോധന' കാനഡ  അധികൃതർ ഇടപെട്ടു നിരോധിച്ചു (പിപിഎം) 

Published on 04 September, 2023
ഖാലിസ്ഥാൻ 'ജനഹിത പരിശോധന' കാനഡ  അധികൃതർ ഇടപെട്ടു നിരോധിച്ചു (പിപിഎം) 

കാനഡയിലെ ഒരു സ്കൂളിൽ സെപ്റ്റംബർ 10നു നടത്താനിരുന്ന ഖാലിസ്ഥാൻ 'ജനഹിത പരിശോധന' നിരോധിച്ചു. ഖാലിസ്ഥാനികൾ പതിച്ച പോസ്റ്ററിൽ ആയുധങ്ങളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്നാണ് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറെ നഗരത്തിലുള്ള തമാനവിസ് സെക്കണ്ടറി സ്കൂളിൽ നടത്താനിരുന്ന പരിപാടി ഒഴിവാക്കിയത്. 

ആശങ്ക ഉയർത്തുന്ന ദൃശ്യങ്ങൾ പോസ്റ്ററിൽ നിന്നു നീക്കം ചെയ്യാൻ സംഘാടകർ തയാറാവാത്തതിനെ തുടർന്നാണ് നടപടിയെന്നു സറെ സ്‌കൂൾ ഡിസ്‌ട്രിക്‌ട് പറഞ്ഞു. പല തവണ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അവർ വഴങ്ങിയില്ല.  

കൃപാൺ, എ കെ-47 യന്ത്രത്തോക്ക് എന്നിവയുടെ ചിത്രമുള്ള പോസ്റ്ററിൽ നിരോധിക്കപ്പെട്ട ഖാലിസ്ഥാനി ഗ്രൂപ്‌ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ പേരുമുണ്ട്. ജൂണിൽ സറേയിലെ ഒരു പാർക്കിങ്ങിൽ വെടിയേറ്റു മരിച്ച ഹർദീപ് സിംഗ് നിജ്ജർ, 1985ൽ എയർ ഇന്ത്യ വിമാനം ബോംബ് വച്ചു തകർത്ത തൽവിന്ദർ സിംഗ് പാർമർ എന്നിവരുടെ ചിത്രങ്ങളുമുണ്ട്. 

സമൂഹത്തിനു സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാൻ തങ്ങൾക്കു ഉത്തരവാദിത്തം ഉണ്ടെന്നു സ്‌കൂൾ ഡിസ്‌ട്രിക്‌ട് പ്രസ്താവനയിൽ പറഞ്ഞു. 

ഏതെങ്കിലും രാഷ്ട്രീയ നിലപാടിനെ അംഗീകരിക്കയോ വിമർശിക്കയോ ചെയ്യുന്ന തീരുമാനമല്ല ഇതെന്നും അവർ വ്യക്തമാക്കി. 

സെപ്റ്റംബർ 8നു വാൻകൂവറിലെ ഇന്ത്യൻ കോൺസലേറ്റ് അടച്ചു പൂട്ടിക്കാൻ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ നേതാവ് പന്നൂൺ ആഹ്വാനം ചെയ്തിട്ടുണ്ട്. 

Khalistan 'referendum' cancelled in Canada 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക