Image

ഗൂഗിളിന് 25 വയസ്; മാറുന്ന സാങ്കേതിക  വിദ്യയ്‌ക്കൊപ്പം കുതിപ്പ് തുടരുന്നു (പി പി എം) 

Published on 03 September, 2023
ഗൂഗിളിന് 25 വയസ്; മാറുന്ന സാങ്കേതിക  വിദ്യയ്‌ക്കൊപ്പം കുതിപ്പ് തുടരുന്നു (പി പി എം) 



സാങ്കേതിക ഭീമൻ ഗൂഗിൾ 25 വയസിലേക്കു എത്തുകയാണ് തിങ്കളാഴ്ച. കാൽ നൂറ്റാണ്ടു മുൻപ് സൂസൻ വോജ്‌സിസ്‌കിയുടെ ഗരാജിൽ തിരച്ചിൽ ഉപകരണമായി ജന്മം കൊണ്ട ഗൂഗിൾ അവിടന്ന് ഏറെ ദൂരം സഞ്ചരിച്ചു. 

കലിഫോർണിയയിൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പിഎച് ഡി വിദ്യാർഥികളായിരിക്കെ 1998 സെപ്റ്റംബർ 4 നു ലാറി പേജ്, സെർജി ബ്രിൻ എന്നിവർ ചേർന്നു സ്ഥാപിച്ചതാണ് ഗൂഗിൾ. ഇപ്പോൾ ആൽഫബെറ്റ് എന്ന കമ്പനിയുടെ ഭാഗം. അതിന്റെ മേധാവിയോ ഇന്ത്യക്കാരൻ സുന്ദർ പിച്ചായ്. 

ഗൂഗിൾ സെർച്ചിൽ നിന്നു നിരവധി ഉത്പന്നങ്ങളിലേക്കു സ്ഥാപനം അതിവേഗം പടർന്നു എന്നു ചരിത്രം: ജിമെയിൽ, ഗൂഗിൾ മാപ്‌സ്, ഗൂഗിൾ ക്‌ളൗഡ്‌, ക്രോം, യുട്യൂബ്, വർക്‌സ്‌പേസ്, ആൻഡ്രോയിഡ്, ഗൂഗിൾ ട്രാൻസ്ലേറ്റ്, മീറ്റ്, പിക്സൽ സ്മാർട്ഫോൺ, ഗൂഗിൾ അസിസ്റ്റന്റ്, ബാർഡ് എ ഐ എന്നിങ്ങനെ വിപണിയിൽ മേലെക്കിട എന്ന മതിപ്പുണ്ടാക്കിയ ഉത്പന്നങ്ങൾ. 
 
2004ൽ ഓഹരി വില്പന തുടങ്ങിയ കമ്പനി 2013ൽ $966 മില്യണു വേസ് (Waze) വാങ്ങി. 2015ൽ ഗൂഗിൾ ആൽഫബെറ്റിനു പൂർണ ഉടമസ്ഥതയുള്ള സബ്‌സിഡിയറി ആയി. 

സാങ്കേതിക കുതിപ്പിൽ പിന്നോട്ടു പോകാത്ത ഗൂഗിൾ ബാർഡ് മോഡലുകളുമായി എ ഐ വിപണിയിൽ പ്രവേശിച്ചു. നിരവധി ഭാഷകളുമായി ബാർഡ് ഇപ്പോൾ 230 രാജ്യങ്ങളിലുണ്ട്. 

യുഎസിൽ രണ്ടു പുതിയ ഡാറ്റാ സെന്ററുകൾ പണിയുമെന്നു മേയിൽ ഗൂഗിൾ അറിയിച്ചു.

Google turns 25

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക