Image

ചന്ദ്രയാൻ- 3 ദൗത്യം പൂർത്തിയാകുന്നു , ഞായറാഴ്ചയോടെ ലാൻഡറും റോവറും നിശ്ചലമാകും

Published on 02 September, 2023
 ചന്ദ്രയാൻ- 3 ദൗത്യം പൂർത്തിയാകുന്നു , ഞായറാഴ്ചയോടെ ലാൻഡറും റോവറും നിശ്ചലമാകും

തിനാലു ഭൗമ ദിനങ്ങള്‍ക്കൊടുവില്‍ ദൗത്യ കാലാവധി പൂര്‍ത്തിയാക്കി ചന്ദ്രയാൻ-3 ന്റെ ഭാഗമായ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഞായറാഴ്ചയോടെ  മിഴി അടയ്ക്കും .

കഴിഞ്ഞ മാസം 23 ന് വൈകിട്ട് 6.04 ന് ആയിരുന്നു റോവര്‍ അടക്കം ചെയ്ത ലാൻഡര്‍ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്.  മുൻ നിശ്ചയിച്ച പ്രകാരം കൃത്യതയോടെയും കാര്യക്ഷമമായും ലാൻഡറിലേയും റോവറിലെയും പഠനോപകരണങ്ങള്‍ പ്രവര്‍ത്തിച്ചു. 

ദക്ഷിണ ധ്രുവത്തിലെ അന്തരീക്ഷം, ജലത്തിന്റെ സാന്നിധ്യം, രാസഘടന എന്നിവയെ കുറിച്ചാണ് പേടകം പഠനം നടത്തിയത്. ചന്ദ്രനിലെ സള്‍ഫര്‍, മഗ്നീഷ്യം, സിലിക്കണ്‍, ഓക്സിജൻ എന്നീ മൂലകങ്ങളെ കുറിച്ച്‌ പേടകം പങ്കു വച്ച വിവരങ്ങള്‍ ഐഎസ്‌ആര്‍ഒ പുറത്തു വിട്ടിരുന്നു. ചന്ദ്രോപരിതലത്തിലെ പ്രകമ്ബനങ്ങളെ കുറിച്ചും നിര്‍ണായക വിവരം നല്‍കാനും ദൗത്യ പേടകത്തിനായി. ഇവയെല്ലാം വിശകലനം ചെയ്തു ശാസ്ത്ര ലോകം അംഗീകരിച്ചാല്‍ മാത്രമേ ദൗത്യം പൂര്‍ണ വിജയമായെന്നു പറയാനാവുക.

ഭൂമിയിലെ 14 ദിന രാത്രങ്ങള്‍ക്കു തുല്യമാണ് ചന്ദ്രനിലെ ഒരു പകല്‍. സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ലാൻഡറും റോവറും ചന്ദ്രനിലെ പകല്‍ മാറി ഇരുട്ട് പരക്കുന്നതോടെ നിശ്ചലമാകും. ഇതിനു ശേഷം ഭൂമിയുമായി ബന്ധപ്പെടാൻ പേടകത്തിന് സാധിക്കില്ല. ഭൂമിയിലെ പതിനാല്‌ ദിന രാത്രങ്ങള്‍ കഴിഞ്ഞ് വീണ്ടും ചന്ദ്രനില്‍ സൂര്യനുദിക്കുമ്ബോള്‍ ലാൻഡറും റോവറും പ്രവര്‍ത്തിക്കുമോ എന്ന കാര്യത്തില്‍ ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോള്‍ ഉറപ്പു പറയാനാവില്ല. എങ്കിലും ഇക്കാര്യത്തില്‍ തികഞ്ഞ പ്രതീക്ഷ വച്ച്‌ പുലര്‍ത്തുന്നുണ്ട് അവര്‍.

ചന്ദ്രോപരിതലത്തില്‍ ലാൻഡറും റോവറും മിഴിപൂട്ടിയാല്‍ അവയെ ലൊക്കേറ്റ് ചെയ്യുക ശ്രമകരമാണ്. അതിനു സഹായകമായ ഒരു അമേരിക്കൻ നിര്‍മിത പേലോഡ് ലാൻഡറിലുണ്ട്. സൗരോര്‍ജ്ജം ഇല്ലാതായാലും റിട്രോ റിഫ്ളക്ടര്‍ അരെ എന്ന ഈ ഉപകരണം പ്രവര്‍ത്തിക്കുമെന്നാണ്‌ കണക്കു കൂട്ടുന്നത്. ഇ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക