Image

രാമസ്വാമിയുടെ സമീപനം ഹിന്ദുയിസത്തിൽ  വേരുറച്ചതാണെന്നു രാഷ്ട്രീയ നിരീക്ഷകൻ 

Published on 02 September, 2023
രാമസ്വാമിയുടെ സമീപനം ഹിന്ദുയിസത്തിൽ  വേരുറച്ചതാണെന്നു രാഷ്ട്രീയ നിരീക്ഷകൻ 

റിപ്പബ്ലിക്കൻ പാർട്ടിയുടെ ആദ്യ സംവാദത്തിൽ തിളങ്ങിയ വിവേക് രാമസ്വാമി ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ശ്രദ്ധാ കേന്ദ്രമായി. കൂടുതലും ഡെമോക്രാറ്റിക് അനുഭാവികളുളള സമൂഹം പക്ഷെ അദ്ദേഹത്തെ വിദേശത്തു നേട്ടമുണ്ടാക്കുന്ന മിടുക്കന്മാരെ കാണുന്നതു പോലെ കണ്ടു ആവേശം കൊള്ളുകയാവുമെന്നു യൂണിവേഴ്സിറ്റി ഓഫ് സാൻ ഫ്രാൻസിസ്കോയിൽ മാധ്യമ കാര്യങ്ങൾ പഠിപ്പിക്കുന്ന വാംസി ജൂളൂരി പറയുന്നു. അത്തരം ധാരണ തെറ്റാണെന്നും. 

യുഎസിൽ അതി കഠിനമായ രാഷ്ട്രീയ ചേരിതിരിവ് ഉള്ള സമയത്താണ് രാമസ്വാമിയുടെ വരവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രാമസ്വാമിയുടെ സന്ദേശം എന്തെന്നു മനസ്സിലാവാൻ പതിവുള്ള കാഴ്ചപ്പാടുകൾ പോരാ. 

2020 തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാവാൻ ശ്രമിച്ച തുൾസി ഗബ്ബാർഡിന്റെ വേറിട്ട നിലപാടുകൾ സ്വീകരിക്കാൻ കഴിയാത്ത പ്രവാസി സമൂഹം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഇന്ത്യൻ വംശജ വന്നപ്പോൾ തൃപ്തരായി. ഇന്ത്യൻ അമേരിക്കൻ സമൂഹം നിന്നേടത്തു നിന്നു മാറാൻ തയ്യാറില്ല എന്ന നിലപാടിലാണ്. ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും അങ്ങിനെ തന്നെ. നമ്മൾ ഇപ്പോഴും വിജയികൾ ആണെന്നും വിജയികളെ തീരുമാനിക്കുന്നവർ ആണെന്നുമാണ് നമ്മുടെ ചിന്ത.  

Woke, Inc., Nation of Victims എന്നീ പുസ്തകങ്ങളിൽ രാമസ്വാമിയുടെ കാഴ്ചപ്പാടുകൾ പതിഞ്ഞു കിടപ്പുണ്ട്. പറഞ്ഞു പോന്ന കഥകൾ ആവർത്തിക്കാതെ അമേരിക്കയുടെ അടിത്തറ തേടി പോകുന്നു അദ്ദേഹം എന്നു ജൂളൂരി പറയുന്നു. "അദ്ദേഹത്തിനു അറിവും ചിന്തയുമുണ്ട്. ഒത്തുപോകാനും പുരോഗമിക്കാനും മികവ് കൈവരിക്കാനുമുള്ള ആഗ്രഹമുണ്ട്. ചരിത്രവും തത്വചിന്തയും അദ്ദേഹം ആഴത്തിൽ പഠിച്ചു. ഇരകളായെന്ന യാഥാസ്ഥിതികരുടെയും ലിബറൽ പക്ഷത്തിന്റെയും സമീപനം ശരിയല്ലെന്നു സ്ഥാപിക്കാൻ വേണ്ട നിയമ പരിജ്ഞാനവും രാമസ്വാമി പ്രകടമാക്കുന്നു." 

ക്രിസ്തുവിന്റെ ത്യാഗത്തിൽ അടിത്തറയിട്ട പാശ്ചാത്യ സംസ്കാരമല്ല രാമസ്വാമി ഉയർത്തിപ്പിടിക്കുന്നത്. യുഎസിന്റെ പ്രശ്നങ്ങൾക്ക് അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത് ഹൈന്ദവ തത്വ ചിന്തയാണ്. സ്വാമി വിവേകാനന്ദനും ശങ്കരനുമാണ് അദ്ദേഹത്തിന്റെ മാതൃക. പരിത്യാഗം, സമാധി, മോക്ഷം എന്നിങ്ങനെയുള്ള വിഷയങ്ങൾ അദ്ദേഹം ഉയർത്തിപ്പിടിക്കുന്നു. 

Ramaswamy's approach is rooted in Hinduism

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക