Image

ധീരജ് വധക്കേസ്; പ്രധാന പ്രതി നിഖില്‍ പൈലിക്ക് അറസ്റ്റ് വാറണ്ട്

Published on 02 September, 2023
ധീരജ് വധക്കേസ്; പ്രധാന പ്രതി  നിഖില്‍ പൈലിക്ക് അറസ്റ്റ് വാറണ്ട്

ടുക്കി: ഇടുക്കി ഗവ.എന്‍ജിനീയറിങ്ങ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിക്ക് അറസ്റ്റ് വാറണ്ട്.

തൊടുപുഴ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

കേസ് വിളിക്കുമ്ബോള്‍ നിരന്തരം ഹാജരാകാത്തതിനെ തുടര്‍ന്നാണു നടപടി. കുറ്റപത്രം വായിക്കുന്ന സമയത്തും നിഖില്‍ പൈലി കോടതിയില്‍ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പോലീസിനോട് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിടണം എന്നതാണ് കോടതിയുടെ നിര്‍ദ്ദേശം. കുറ്റപത്രം വായിക്കാനായി കേസ് അടുത്ത മാസം നാലിലേക്കു മാറ്റിയിട്ടുണ്ട്.

കേസിലെ പ്രധാന പ്രതിയാണ് നിഖില്‍. തൊടുപുഴ സെഷന്‍സ് കോടതിയാണ് നിഖിലിന് ജാമ്യം നല്‍കിയത്. ഉപാധികളോടെയായിരുന്നു ജാമ്യം. സാക്ഷികളെ സ്വാധീനിക്കാനോ കൃത്യം നടന്ന സ്ഥലത്തു പോകാനോ പാടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

അറസ്റ്റ് വാറണ്ട് നിലനില്‍ക്കെ നിഖില്‍ പൈലി പുതുപ്പള്ളിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മാന്റെ പ്രചാരണത്തിനായി എത്തിയത് വിവാദമായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക