Image

ചൈനയുടെ വിദേശ ഇടപെടല്‍: മൈക്കിള്‍ ഡി ചോങ്  യുഎസ് കോണ്‍ഗ്രസിന് മുന്നില്‍ ഹാജരാകും  

Published on 02 September, 2023
ചൈനയുടെ വിദേശ ഇടപെടല്‍: മൈക്കിള്‍ ഡി ചോങ്  യുഎസ് കോണ്‍ഗ്രസിന് മുന്നില്‍ ഹാജരാകും  

ന്യൂയോര്‍ക്ക്:  ചൈനയുടെ വിദേശ ഇടപെടല്‍ ചര്‍ച്ച ചെയ്യുന്നതിനായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ചോങ് വാഷിങ്ടണ്‍ ഡി.സിയിലെ യു.എസ് കോണ്‍ഗ്രസിന് മുന്നില്‍ ഹാജരാവും. സെപ്റ്റംബര്‍ 12-ന് എക്സിക്യൂട്ടീവ് കമ്മീഷനു മുമ്പാകെ ചോംഗ് നേരിട്ട് ഹാജരാകുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

രണ്ടായിരത്തിലാണ് ഒമ്പത് സെനറ്റര്‍മാരും, ജനപ്രതിനിധിസഭയിലെ ഒമ്പത് അംഗങ്ങളും, യുഎസ് പ്രസിഡന്റ് നിയമിച്ച അഞ്ച് മുതിര്‍ന്ന ഭരണാധികാരികളും അടങ്ങുന്ന കമ്മീഷന്‍ മനുഷ്യാവകാശങ്ങളും ചൈനയിലെ നിയമവാഴ്ചയും നിരീക്ഷിക്കുന്നതിനായി സ്ഥാപിതമായത്.കാനഡയില്‍ മാത്രമല്ല, യുഎസിലും മറ്റ് രാജ്യങ്ങളിലും ബീജിംഗിലെ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള അന്തര്‍ദേശീയ അടിച്ചമര്‍ത്തല്‍ ഒരു അന്താരാഷ്ട്ര പ്രശ്‌നമാണെന്ന് ചോംഗ് പറഞ്ഞു.

യു.എസ്. സെനറ്റിലെയും ജനപ്രതിനിധിസഭയിലെയും അംഗങ്ങള്‍ക്ക് കാനഡയിലെ അന്തര്‍ദേശീയ അടിച്ചമര്‍ത്തലിനെക്കുറിച്ച് കേള്‍ക്കാന്‍ താല്‍പ്പര്യമുണ്ട്, എന്റെ അനുഭവവുമായി മാത്രമല്ല, കനേഡിയന്‍ മണ്ണില്‍ ടാര്‍ഗെറ്റുചെയ്ത ഹോങ്കോംഗ് ജനാധിപത്യ പ്രവര്‍ത്തകരുടെയും, ബെയ്ജിങ്ങില്‍ നിന്നെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും അനുഭവവുമായി ബന്ധപ്പെട്ടും കൂടിയാണത്. കാനഡയിലെ വിദേശ ഇടപെടല്‍ സാഹചര്യം മനസിലാക്കുന്നതിനും അതിനെ പ്രതിരോധിക്കാനുള്ള പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഉയ്ഗൂര്‍ മുസ്ലീങ്ങളോടുള്ള ബീജിംഗിന്റെ പെരുമാറ്റത്തെ അപലപിച്ചതിന് പ്രതികാരമായി 2021 ല്‍ ടൊറന്റോ ആസ്ഥാനമായുള്ള നയതന്ത്രജ്ഞന്‍ വഴി ചൈനീസ് സര്‍ക്കാര്‍ ചോംഗിനെയും കുടുംബത്തെയും ലക്ഷ്യം വച്ചതായി ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രസ്തുത നയതന്ത്രജ്ഞനെ ''പേഴ്‌സണ നോണ്‍ ഗ്രാറ്റ'' ആയി പ്രഖ്യാപിക്കുകയും മെയ് മാസത്തില്‍ കനേഡിയന്‍ സര്‍ക്കാര്‍ പുറത്താക്കുകയും ചെയ്തിരുന്നു.

 

Join WhatsApp News
Jayan varghese 2023-09-02 08:50:45
അയൽക്കാരന്റെ അതിര് മാന്തുന്ന ചങ്കിലെ ചൈന ഒരുവന്റെ ജീവിതം അപരന്റെ സംഗീതമാവണം എന്ന് നിർദ്ദേശിച്ച മാർക്സിയൻ കമ്യൂണിസത്തിന്റെ അവശേഷിക്കുന്ന കഷണങ്ങൾ കൂടി ദക്ഷിണ ചൈനാക്കടലിന്റെ ക്ഷണിക മോഹങ്ങളുടെ ആഴങ്ങളിൽ ചവിട്ടിത്താഴ്ത്തി അർമ്മാദിക്കുമ്പോൾ മനുഷ്യ വംശ സമാധാനത്തിന്റെ സർഗ്ഗ സാധ്യതകളെയാണ് ലജ്‌ജാകരമായി അപമാനിക്കുന്നത് ?. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക