Image

ബൈഡൻ വന്ന ശേഷം അതിർത്തിയിൽ നുഴഞ്ഞു  കയറുന്ന ചൈനീസ് പൗരന്മാരുടെ എണ്ണം കൂടി  

Published on 01 September, 2023
ബൈഡൻ വന്ന ശേഷം അതിർത്തിയിൽ നുഴഞ്ഞു  കയറുന്ന ചൈനീസ് പൗരന്മാരുടെ എണ്ണം കൂടി  

 

ജോ ബൈഡൻ യുഎസ് പ്രസിഡന്റായ ശേഷം ചൈനയിൽ നിന്നു നിയമവിരുദ്ധമായി നുഴഞ്ഞു കയറുന്ന അഭയാർഥികളുടെ എന്നതിൽ ഗണ്യമായ വർധന ഉണ്ടായെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. 

2022 ഒക്ടോബർ ഒന്നിനു ശേഷം യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി പി ബി) 39,575 ചൈനീസ് പൗരന്മാരെ അതിർത്തിയിൽ നേരിട്ടതായി കണക്കുകൾ കാണിക്കുന്നു. ഡൊണാൾഡ് ട്രംപിന്റെ ഭരണകാലവുമായി ഒത്തു നോക്കുമ്പോൾ അത് 115% വർധനയാണ്. 

റിപ്പബ്ലിക്കൻ സെനറ്റർ റോജർ മാർഷൽ (കൻസാസ്) ന്യൂ യോർക്ക് പോസ്റ്റിനോടു പറഞ്ഞു: "അതിർത്തി തുറന്നിട്ടാൽ കയറി വരുന്നവരെ വേർതിരിച്ചെടുക്കാൻ കഴിയില്ല. ഡെമോക്രാറ്റുകളുടെ തുറന്ന അതിർത്തി നയം പ്രയോജനപ്പെടുത്തി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നമ്മുടെ ദേശ രക്ഷ അപകടത്തിലാക്കുന്നു." 
 
ട്രംപ് ഭരിക്കുമ്പോൾ 2019 ഒക്ടോബർ 1നും 2020 സെപ്റ്റംബർ 30 നുമിടയിൽ 18,395 ചൈനീസ് പൗരന്മാർ അകത്തു കടക്കാൻ ശ്രമിക്കുമ്പോൾ പിടിയിലായി. 2021 സാമ്പത്തിക വർഷത്തിൽ അത് 23,471 ആയി. 2022ൽ 27,756ൽ എത്തി. ഇത് സി പി ബി കണക്കാണ്. 

ഓഗസ്റ്റ് 1 ലെ കണക്കനുസരിച്ചു 2022 സാമ്പത്തിക വർഷത്തിൽ ചൈനീസ് അഭയാർഥികളുടെ എണ്ണതിൽ 43% വർധനയാണ് ഉള്ളത്. മാർച്ചിനു ശേഷം പ്രതിമാസം ശരാശരി 4,000 പേർ.

സെനറ്റർ ഡെബ് ഫിഷർ (റിപ്പബ്ലിക്കൻ-നെബ്രാസ്‌ക) പറയുന്നു: "ഞാൻ അതിർത്തിയിൽ പോയിരുന്നു. ആരാണ് നമ്മുടെ രാജ്യത്തു പ്രവേശിക്കുന്നത് എന്ന കാര്യത്തിൽ നമുക്കൊരു നിയന്ത്രണവും ഇല്ല. നാടിൻറെ സുരക്ഷയ്ക്ക് ഇതൊരു കടുത്ത വെല്ലുവിളിയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നമ്മുടെ സുരക്ഷ തകർക്കാൻ നിരന്തരം ശ്രമിക്കയാണ്. ബൈഡന്റെ അതിർത്തി നയാ പരാജയങ്ങൾ ശത്രുക്കൾക്കു ചൂഷണം ചെയ്യാൻ കഴിയുന്നു." 

ട്രംപിന്റെ കാലത്തു ഒഴുക്കു കുറഞ്ഞതിൽ കോവിഡ് നിയന്ത്രണങ്ങൾക്കു പങ്കുണ്ടെന്നു വിദഗ്‌ധർ പറഞ്ഞിട്ടുണ്ട്. എന്നാൽ ബൈഡൻ വന്ന ശേഷവും ഈ നിയന്ത്രണങ്ങൾ നിലവിലിരുന്നു. അതിർത്തി സംരക്ഷിക്കാൻ കാര്യക്ഷമമായ നടപടികൾ എടുക്കാതിരുന്നതാണ് ഇപ്പോഴത്തെ വർധനയുടെ കാരണം. 

ബൈഡൻ ഭരണകൂടത്തെക്കാൾ നമ്മുടെ അതിർത്തി ശ്രദ്ധിക്കുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നു മാർഷൽ പറഞ്ഞു. 

എന്നാൽ ഗേറ്റ്സ്റോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ പോളിസി കൗൺസൽ സീനിയർ ഫെലോ ഗോർഡൻ ജി. ചാങ് പറഞ്ഞു: "ഇത്രയും കുടിയേറ്റക്കാരെ കൊണ്ട് രാജ്യത്തിനു ഭീഷണിയൊന്നും ഉണ്ടാവാനില്ല. കുടിയേറ്റക്കാർ രാജ്യങ്ങളെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. തെക്കൻ അതിർത്തി കടന്നു വരുന്നവരും അതു തന്നെയാണ് ചെയ്യുക." 

Chinese illegal migrants surge under Biden 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക