Image

പിണങ്ങിപ്പോയ മകളെ കമ്മ്യൂണിസ്റ്റാക്കിയത് സമ്പന്നരുടെ  സ്കൂളെന്നു ആരോപിച്ച്‌ എലൺ മസ്‌ക്

Published on 01 September, 2023
പിണങ്ങിപ്പോയ മകളെ കമ്മ്യൂണിസ്റ്റാക്കിയത് സമ്പന്നരുടെ   സ്കൂളെന്നു ആരോപിച്ച്‌ എലൺ മസ്‌ക്

 

 

ഭിന്ന ലിംഗക്കാരിയായ മകൾ കമ്മ്യൂണിസ്റ്റായത് അവൾ പഠിച്ച ചെലവ് കൂടിയ സ്‌കൂൾ മൂലമാണെന്നു എലൺ മസ്‌ക്. $257.5 ബില്യൺ ആസ്തിയുള്ള പിതാവുമായി വിവിയൻ ജെന്ന വിൽ‌സൺ (19) തെറ്റിപ്പിരിഞ്ഞത് കലിഫോർണിയയിലെ സാന്ത മോണിക്കയിലുള്ള ക്രോസ്‌റോഡ്‌സ്‌ സ്കൂൾ ഫോർ ആർട്സ് ആൻഡ് സയൻസസിലെ ശിക്ഷണം മൂലമാണെന്നു മസ്‌ക് പറയുന്നു. പ്രതിവർഷം $50,000 വരെയാണ് സ്കൂളിലെ ഫീസ്.  

"എല്ലാ സമ്പന്നരും ദുഷ്ടന്മാരാണെന്നു അവർ പഠിപ്പിച്ചു," മകളുമായി ഉണ്ടായ ഭിന്നതകൾ ചർച്ച ചെയ്യാതെ അദ്ദേഹം പറഞ്ഞു. 

എക്‌സ് എന്നു പേരു മാറ്റിയ ട്വിറ്ററിന്റെയും ടെസ്‌ല കാർ കമ്പനിയുടെയും മറ്റും ഉടമയായ മസ്‌ക് പറയുന്നത് സ്കൂൾ മകളിൽ 'വോക്ക് വൈറസ്' കുത്തിവച്ചു എന്നാണ്. വോക്ക് രാഷ്ട്രീയം തുടച്ചു നീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ട്വിറ്റർ വാങ്ങുന്നതെന്നു മസ്‌ക് തന്റെ ആത്മകഥയായ 'എലൺ മസ്‌ക്' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. 

മകൾ വിവിയൻ കമ്മ്യൂണിസ്റ്റായപ്പോൾ ആദ്യം താൻ അതു കാര്യമാക്കിയില്ല എന്നു മസ്‌ക് പറയുന്നു. എന്നാൽ 2022 ഏപ്രിൽ ആയപ്പോൾ അവൾ സമ്പൂർണ മാർക്സിസ്റ്റ് ആവുകയും ബന്ധം വിച്ഛേദിക്കയും ചെയ്‌തു. "പണമുള്ളവരൊക്കെ ദുഷ്ടന്മാരാണ് എന്ന ആശയം അവൾ ഉയർത്തിപ്പിടിച്ചു." 

താൻ വിളിച്ചെങ്കിലും മകൾ വന്നില്ലെന്നു മസ്‌ക് പറഞ്ഞു. 

നവ മാർക്സിസ്റ്റുകൾ സമ്പന്നരുടെ സ്കൂളുകൾ പിടിച്ചെടുത്തുവെന്നു മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. 

Musk blames elite school for brainwashing daughter

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക