Image

അശ്‌ളീല സന്ദേശം അയച്ച കന്യാസ്ത്രീ ബിഷപ്പിന്റെ  അധികാരത്തിനു വഴങ്ങില്ല; ബിഷപ് മഠം പൂട്ടി 

Published on 01 September, 2023
അശ്‌ളീല സന്ദേശം അയച്ച കന്യാസ്ത്രീ ബിഷപ്പിന്റെ   അധികാരത്തിനു വഴങ്ങില്ല; ബിഷപ് മഠം പൂട്ടി 

ആർലിംഗ്ടണിൽ മോസ്റ്റ് ഹോളി ട്രിനിറ്റി മഠത്തിൽ നിന്നു പുറത്താക്കപ്പെട്ട മദർ സുപ്പീരിയർ തെരേസ ആഗ്നസ് ഗെർളക്ക് ((43) സ്ഥലം വീട്ടിലെങ്കിൽ മഠം അടച്ചു പൂട്ടുകയും അവരെ സഭയിൽ നിന്നു പുറത്താക്കുകയും ചെയ്യുമെന്നു വത്തിക്കാൻ താക്കീതു നൽകി. ഫാദർ ബെർണാഡ് മാരി എന്ന വൈദികനുമായി അശ്‌ളീല സന്ദേശങ്ങൾ കൈമാറി എന്ന കുറ്റമാണ് ശാരീരിക വെല്ലുവിളി നേരിടുന്ന കന്യാസ്ത്രീയിൽ സഭ ആരോപിച്ചിട്ടുള്ളത്. 

മഠത്തിൽ വിശാസികൾക്കു പ്രവേശനം നിരോധിച്ചിട്ടുണ്ട്.

സന്ദേശം അയച്ചുവെന്നു ഏറ്റു പറഞ്ഞ ഗെർളക്ക് മഠം വിടാൻ തയ്യാറില്ല. മാത്രമല്ല, വത്തിക്കാന്റെ നിർദേശമനുസരിച്ചു അന്വേഷണം നടത്തിയ ഫോർട്ട് വർത്ത് രൂപതാ ബിഷപ് മൈക്കൽ ഓൾസന്റെ കീഴിലല്ല തങ്ങൾ  എന്നു അവരും കൂടെയുള്ള കന്യാസ്ത്രീകളും പ്രഖ്യാപിക്കയും ചെയ്തു. 

കാർമലൈറ്റ് കന്യാസ്ത്രീകൾ ഗെർളക്കിൽ വിശ്വാസം പ്രഖ്യാപിച്ചു പ്രസ്താവന ഇറക്കി. ഫോർട്ട് വർത്ത് ബിഷപ്പുമായി തങ്ങൾക്കു യാതൊരു ബന്ധവുമില്ലെന്നും അവർ പറഞ്ഞു. "ഞങ്ങളുടെ ആത്മാക്കളുടെ രക്ഷ സർവശക്തനായ ദൈവത്തിന്റെ കൈയിലാണ്." 

മഠത്തിന്റെ പുരയിടത്തിൽ ബിഷപ്പോ അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരോ പ്രവേശിക്കാൻ പാടില്ല. കന്യാസ്ത്രീകളുമായോ മഠത്തിലുളള മറ്റാരെങ്കിലുമായോ ബന്ധപ്പെടാൻ ശ്രമിക്കരുത്. 

മഠം അടച്ചു പൂട്ടുമെന്നു അടുത്ത ദിവസം തന്നെ ബിഷപ് താക്കീതു നൽകി. മദർ തെരേസ ആഗ്നസിന്റെ നടപടികൾ ഞെട്ടിപ്പിക്കുന്നതും ഭിന്നിപ്പുണ്ടാക്കുന്നതുമാണ്. അതുമായി ആർലിംഗ്ടൺ കാർമൽ പരസ്യമായി വിയോജിക്കേണ്ടതുണ്ട്. 

വീൽചെയറിൽ കഴിയുന്ന മദർ മാർപ്പാപ്പയുടെ പ്രതിനിധിയുടെ അധികാരമാണ് ചോദ്യം ചെയ്തതെന്നു ബിഷപ് കുറ്റപ്പെടുത്തി. അവരോടൊപ്പം നിൽക്കുന്ന കന്യാസ്ത്രീകളെയും സഭയിൽ നിന്നു പുറത്താക്കേണ്ടി വരും. 

എന്നാൽ ബിഷപ് തങ്ങൾക്കെതിരെ യുദ്ധത്തിനു പുറപ്പെട്ടിരിക്കയാണെന്നു കന്യാസ്ത്രീകൾ ആവർത്തിച്ചു. അദ്ദേഹത്തിന്റെ അധികാരം അംഗീകരിക്കുന്നില്ല. ദൈവത്തിന്റെ അധികാരത്തിനു മാത്രമേ കീഴടങ്ങൂ. 

 

Sexting nun defies Vatican orders

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക