Image

രാമസ്വാമി ഉഗ്രൻ വൈസ് പ്രസിഡന്റാവുമെന്നു  ട്രംപ്; വിവാദങ്ങൾ ഒഴിവാക്കാൻ ഉപദേശം 

Published on 01 September, 2023
രാമസ്വാമി ഉഗ്രൻ വൈസ് പ്രസിഡന്റാവുമെന്നു  ട്രംപ്; വിവാദങ്ങൾ ഒഴിവാക്കാൻ ഉപദേശം 

റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ തനിക്കെതിരെ മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ വിവേക് രാമസ്വാമിയെ ഡൊണാൾഡ് ട്രംപ് പ്രശംസിച്ചു. എന്നാൽ വാക്കുകൾ സൂക്ഷിച്ചു വിവാദങ്ങൾ ഒഴിവാക്കാൻ അദ്ദേഹം രാമസ്വാമിയോട് നിര്ദേശിക്കയും ചെയ്തു. 

രാമസ്വാമി മികച്ച വൈസ് പ്രസിഡന്റ് ആയിരിക്കും എന്നാണ് ട്രംപ് പറഞ്ഞത്. ട്രംപിനെക്കുറിച്ചു നല്ലതു മാത്രം പറയാറുള്ള രാമസ്വാമി അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകും എന്ന ഊഹം ഉയർന്നിട്ടുമുണ്ട്. 
 
"അദ്ദേഹം വളരെ, വളരെ, വളരെ ബുദ്ധിമാനാണ്," രാമസ്വാമിയെ കുറിച്ച്  ചോദിച്ചപ്പോൾ ട്രംപ് ടി വി യിൽ പറഞ്ഞു. "അദ്ദേഹത്തിനു നല്ല ഊർജമുണ്ട്. എന്തെങ്കിലുമൊക്കെ ആക്കാൻ കഴിവുമുണ്ട്." 
ബയോടെക് സംരംഭകനായ രാമസ്വാമിയെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കുമോ എന്നു ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞു: "ഞാൻ പറയാം, അദ്ദേഹം മിടുമിടുക്കനാണെന്നു ഞാൻ കരുതുന്നു. അദ്ദേഹത്തിന് ഒട്ടേറെ കഴിവുകളുണ്ട്." 

എന്നാൽ വിവാദ പ്രസ്താവനകൾ പതിവായി നടത്തുന്ന ട്രംപ് അതൊഴിവാക്കാൻ രാമസ്വാമിയോട് നിർദേശിച്ചു. "സംസാരിക്കുമ്പോൾ അൽപം സൂക്ഷിക്കുക." 

മിൽവോക്കിയിൽ നടന്ന ആദ്യത്തെ റിപ്പബ്ലിക്കൻ ഡിബേറ്റിൽ രാമസ്വാമിയെ ചിലർ കൂവിയെന്നു റിപ്പോർട്ടുണ്ട്. 2016 ഡിബേറ്റിൽ ട്രംപിനും അങ്ങിനെയൊരു കൂവൽ കിട്ടിയത് പ്രചാരണത്തിന് ആരുടേയും ധനസഹായം ആവശ്യമില്ലെന്നു പറഞ്ഞപ്പോഴാണ്. 

നൂറു വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും മികച്ച പ്രസിഡന്റാണ് താനെന്നു രാമസ്വാമി പറഞ്ഞതായി ട്രംപ് ഓർമിച്ചു. "അതു കൊണ്ട് എനിക്കയാളെ ഇഷ്ടമായി. എനിക്ക് അദ്ദേഹത്തോട് ഇഷ്ടക്കുറവ് ഉണ്ടാവില്ല."

ഡിബേറ്റിൽ രാമസ്വാമി മികച്ചു നിന്നു എന്നാണ് ട്രംപിന്റെ അഭിപ്രായം. 

Trump heaps praise on Ramaswamy 

Join WhatsApp News
Mary mathew 2023-09-01 11:40:48
Rama Swamy is an eligible person to become the vp He has very high expectations about his country and a patriot in all sense . He has knowledge about almost all things around .His speach is extraordinary .So let him ,give a chance 👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക