Image

കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ  ഓണാഘോഷം  സെപ്റ്റംബർ 2, ശനിയാഴ്ച 

(അനശ്വരം മാമ്പിള്ളി) Published on 30 August, 2023
കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ  ഓണാഘോഷം  സെപ്റ്റംബർ 2, ശനിയാഴ്ച 
 
ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ  ഓണാഘോഷം  സെപ്റ്റംബർ 2, ശനിയാഴ്ച 10:30 ന് എം. ജി. ഹാൾ  ഓഡിറ്റോറിയത്തിൽ   നടത്തുന്നു.

ഈ ഓണക്കാലം ഓർമ്മകളിലാക്കാൻ കഴിയും വിധം കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻറ് എഡ്യൂക്കേഷൻ സെന്ററും ഓണപരിപാടികൾ ഒരുക്കിയിരിക്കുന്നു.
മുഖ്യാതിഥി  പ്രൊഫ ഡോണൾഡ് ഡേവിസ് (University of Texas at Austin Department of Asian Studies.)
തിരുവോണ സന്ദേശം നൽകും.

ഈ തവണത്തെ പ്രത്യേക പരിപാടികളായി അത്തപ്പൂക്കളം മത്സരവും , സഹൃദ വടം വലി മത്സരവും നടത്തുന്നു. വിജയിക്ക്‌ പ്രത്യേക പരിതോഷികം നൽകും. അസോസിയേഷൻ മെംബേർസ് അണിയിച്ചൊരുക്കുന്ന തിരുവാതിര കളി, ഓണപ്പാട്ട്, വള്ളം കളി, കേരളത്തിന്റെ തനത് നാടന്‍ കലാ നൃത്തവും മറ്റു വിവിധയിനം കലാപരിപാടികളും  ക്രമീകരിച്ചിരിക്കുന്നു.

ഐശ്വര്യപൂര്‍ണ്ണമായ പഴയ കാലത്തിനെ ഓര്‍മ്മപ്പെടുത്തുന്ന  അവരവരുടെ ഓണത്തിന്റെ ഓർമ്മ ചിത്രങ്ങൾ
സ്ലൈഡ്‌ പ്രദർശ്ശനത്തിൽ ഉണ്ടാവും. (നിങ്ങളുടെ  ഓണഫോട്ടോകൾ സെപ്റ്റംബർ 1, വെള്ളിയാഴ്ചക്കകം ഇമെയിൽ ചെയ്യുക. keralaassociationofdallas@gmail.com)

ചിത്രപ്രദർശ്ശനം: കേരളത്തെയോ ഓണത്തെയോ കുറിച്ചുള്ള നിങ്ങൾ വരച്ച ചിത്രങ്ങൾ സെപ്തംബർ പത്തിനു 10 മണിയ്ക്കു മുൻപു എത്തിയ്ക്കുക (കുറഞ്ഞത്‌ ലെറ്റർ സൈസിൽ 8.5 x11 cm പേപ്പറിലോ കാൻവാസിലോ ആയിരിക്കണം).

മാവേലിയെഴുന്നള്ളത്തു സമയത്ത്  കേരളീയ വസ്‌ത്രങ്ങളിലെത്തി   പങ്കുചേരുന്നതിനും,
(‌സംഗീതസദ്യ) ഓണ സദ്യസമയത്ത്‌ കരയോക്കെ സംഗീതമവതരിപ്പിക്കാനും  അവസരം ഒരുക്കിട്ടുണ്ട്.  ഓണപ്പാട്ടുകൾക്കു മുൻഗണന.

ടെക്സസിലെ ഏറ്റവും വലിയ ഓണാഘോഷ പരിപാടിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ ഗ്രാൻഡ് സ്പോൺസർമാർ:  ഐ സി ഐ സി ബാങ്ക്, എലൈറ്റ് ഹോസ്‌പൈസ് ഓഫ് ടെക്സാസ്  സ്പോൺസർമാർ:  ജെ & ബി ഇൻവെസ്റ്റേഴ്സ്, പ്രൈം ചോയ്സ് ലേഡിങ്, നർത്തന ഡാൻസ് അക്കാഡമി, ഷിജു എബ്രഹാം ഫിനാസ് സർവീസ്  

കൂടുതൽ വിവരങ്ങൾക്ക് :
മൻജിത് കൈനിക്കര (ആർട്ട്‌ ഡയറക്ടർ )-  972-679-8555

(അനശ്വരം മാമ്പിള്ളി )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക