Image

ക്വീന്‍സില്‍ സംഘടിപ്പിച്ച  ഇന്ത്യ ഡേ പരേഡ് വര്‍ണാഭമായി

പി പി ചെറിയാന്‍ Published on 21 August, 2023
ക്വീന്‍സില്‍ സംഘടിപ്പിച്ച  ഇന്ത്യ ഡേ പരേഡ് വര്‍ണാഭമായി

ന്യൂയോര്‍ക്ക്: ബെല്ലറോസ്  ഇന്ത്യന്‍ മര്‍ച്ചന്റ്  അസോസിയേഷന്റെ  നേതൃത്വത്തില്‍ ആണ്ടുതോറും വിവിധ കലാപരിപാടികളോടെ ക്വീന്‍സില്‍ സംഘടിപ്പിച്ചു വരുന്നു  ഇന്ത്യ ഡേ പരേഡ് വര്‍ണാഭമായി.  ന്യൂയോര്‍ക്കില്‍ മികച്ച സംഘാടകന്‍ എന്ന അംഗീകാരം ലഭിച്ചിട്ടുള്ള  ഡെന്‍സില്‍ ജോര്‍ജ് ഇതിന് നേതൃത്വം നല്‍കി .ക്വീന്‍സിലുള്ള എല്ലാ കമ്മ്യൂണിറ്റി, അസോസിയേഷന്‍ അംഗങ്ങളും ഇതില്‍ സംബന്ധിച്ചു. ക്വീന്‍സിലുള്ള  ഹില്‍സൈഡ് അവന്യൂവില്‍ കൂടിയായിരുന്നു പരേഡ് കടന്നുപോയത്. ഹില്‍സൈഡ് അവന്യൂവില്‍ തുടങ്ങിയ പരേഡ് ബെല്‍ റോസിലുള്ള  സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ അവസാനിച്ചു. ഫോമാ, ഫൊക്കാന  ഉള്‍പ്പെടെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അനേകം ഫ്‌ലോട്ടുകള്‍ അണിനിരന്നിരുന്നു.

ധാരാളം മുത്തുക്കുടകളും ഇന്ത്യന്‍, അമേരിക്കന്‍ ഫ്ളാഗ്കള്‍, അമേരിക്കന്‍ ബാന്‍ഡ്, പഞ്ചാബി മേളം കേരള ചെണ്ടമേളം എന്നിവ അണിനിരന്ന പരേഡ് വളരെ വര്‍ണ്ണശബളമായി മാറി. പരേഡില്‍ ന്യൂയോര്‍ക്ക് സിറ്റി പോലീസിന്റെ സഹായം ആദ്യാവസാനം ഉണ്ടായിരുന്നു ബോളിവുഡ് നടി അനുഷ്‌ക സോണി പരേഡില്‍  ചീഫ് ഗസ്റ്റ് ആയിരുന്നു. പരേഡിനോട് അനുബന്ധിച്ച് നടന്ന പബ്ലിക് മീറ്റിംഗില്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് ,ന്യൂയോര്‍ക് സെനറ്റര്‍ കെവിന്‍ തോമസ്, നോര്‍ത്ത് അസിസ്റ്റഡ് ടൗണ്‍ സൂപ്പര്‍വൈസര്‍ ജനിഫര്‍ ഡിസീനാ  ഉള്‍പ്പെടെ ധാരാളം പൊളിറ്റിക്കല്‍ നേതാക്കള്‍ ഇതില്‍ സംബന്ധിച്ചു. മികവാര്‍ന്ന  നൃത്ത പരിപാടികളും ഗാനമേളയും  പരിപാടിക്ക് മോടികൂട്ടി . വൈകിട്ട് അഞ്ചുമണിയോടെ എല്ലാ പര്യവസാനിച്ചു ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് കോശി  തോമസ് സ്വാഗതവും പരേഡ് കമ്മിറ്റി ചെയര്‍മാന്‍ ഡിന്‍സില്‍ ജോര്‍ജ് നന്ദിയും രേഖപ്പെടുത്തി.

ക്വീന്‍സില്‍ സംഘടിപ്പിച്ച  ഇന്ത്യ ഡേ പരേഡ് വര്‍ണാഭമായി
ക്വീന്‍സില്‍ സംഘടിപ്പിച്ച  ഇന്ത്യ ഡേ പരേഡ് വര്‍ണാഭമായി
ക്വീന്‍സില്‍ സംഘടിപ്പിച്ച  ഇന്ത്യ ഡേ പരേഡ് വര്‍ണാഭമായി
ക്വീന്‍സില്‍ സംഘടിപ്പിച്ച  ഇന്ത്യ ഡേ പരേഡ് വര്‍ണാഭമായി
ക്വീന്‍സില്‍ സംഘടിപ്പിച്ച  ഇന്ത്യ ഡേ പരേഡ് വര്‍ണാഭമായി
ക്വീന്‍സില്‍ സംഘടിപ്പിച്ച  ഇന്ത്യ ഡേ പരേഡ് വര്‍ണാഭമായി
ക്വീന്‍സില്‍ സംഘടിപ്പിച്ച  ഇന്ത്യ ഡേ പരേഡ് വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക