Image

ഇടയനോടൊപ്പം ന്യൂജേഴ്സി ഇടവക യൂത്ത് മിനിസ്ട്രി പ്രോഗ്രാം

Published on 21 July, 2023
ഇടയനോടൊപ്പം ന്യൂജേഴ്സി ഇടവക യൂത്ത് മിനിസ്ട്രി പ്രോഗ്രാം

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ യൂത്ത് മിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന” ഇടയനോടൊപ്പം” എന്ന പ്രോഗ്രാം ഇന്ന് വൈകുന്നേരം 5 pm മുതൽ നടത്തപ്പെടും. സമ്മർ വെക്കേഷന്റെ ഭാഗമായി നജേഴ്സി റോസ് ഡോക്ക് പാർക്കിൽ വെച്ച് നടത്തപ്പെടുന്ന പ്രോഗ്രാമിൽ വിവിധ പരുപാടികൾ യുവജനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. 

ഇടയനോടൊപ്പമുള്ള സഞ്ചാരവും വിവിധ മത്സരങ്ങളും ബാർബിക് ഭക്ഷണഠ പാകപ്പെടുത്തലും പ്രമീകരിച്ചിട്ടുണ്ട്. യൂത്ത് മിനിസ്ട്രി ഡയറക്ടർ മാരായ സുജിത്ത് മലയിൽ, ആല്‌വിന കൂപ്ലിക്കാട്ട് എന്നിവർ പരുപാടിക്ക് നേതൃത്വം നൽകുന്നു. 

യുവജനങ്ങളുടെ നേതൃത്വത്തിൽ തന്നെ ക്രമീകരിക്കുന്ന” ഇടയനോടൊപ്പം”പ്രോഗ്രാം യുവജനങ്ങൾക്ക് നവ്യാനുഭവമായി മാറും എന്ന് യുത്ത് മിനിസ്ട്രി എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രതീക്ഷിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക