Image

എല്ലാം സജ്ജം, ചാന്ദ്രയാൻ ഇന്ന് ചന്ദ്രനിലേക്ക്

Published on 14 July, 2023
എല്ലാം സജ്ജം, ചാന്ദ്രയാൻ ഇന്ന് ചന്ദ്രനിലേക്ക്

ചന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിനുള്ള എല്ലാഒരുക്കങ്ങളും സജ്ജമായതായി ഐഎസ്ആർഓ.  എല്ലാ സാഹചര്യങ്ങളും വിക്ഷേപണത്തിന് അനുകൂലമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 2.35നാണ് ചാന്ദ്രയാൻ മൂന്നിൻറെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. വിക്ഷേപണ വാഹനമായ എൽവിഎം 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ വിക്ഷേപണത്തിന് തയ്യാറായി നിൽക്കുകയാണ്.

 
 

ലോഞ്ച് പാഡിൽ നിന്നുള്ള വിക്ഷേപണത്തിൻറെ പതിനാറാം മിനുട്ടിൽ പേടകം റോക്കറ്റിൽ നിന്ന്  വേർപ്പെടും. ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ എറ്റവും കുറഞ്ഞ ദൂരവും 36,500 കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള പാർക്കിംഗ് ഓർബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര,ആരംഭിക്കുക.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക