Image

വിദ്യാർഥികളുടെ വായ്പ എഴുതി തള്ളാൻ  ബൈഡനു അധികാരമില്ലെന്നു സുപ്രീം കോടതി വിധിച്ചു 

Published on 30 June, 2023
വിദ്യാർഥികളുടെ വായ്പ എഴുതി തള്ളാൻ   ബൈഡനു അധികാരമില്ലെന്നു  സുപ്രീം കോടതി വിധിച്ചു 

 

നാൽപതു മില്യൺ വിദ്യാർഥികളുടെ പഠന വായ്പ എഴുതി തള്ളാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ പരിപാടി സുപ്രീം കോടതി റദ്ദാക്കി. ബൈഡന്റെ എക്സിക്യൂട്ടീവ് അധികാരത്തിനപ്പുറമാണ് പരിപാടിയെന്നു കോടതി ചൂണ്ടിക്കാട്ടി.  

വേനൽക്കാല ഒഴിവ് ആരംഭിക്കുന്നതിനു മുൻപുള്ള അവസാന ദിവസമാണ് കോടതി സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. ആറു യാഥാസ്ഥിതിക ജസ്റിസുമാരാണ് തീർപ്പു കല്പിച്ചത്. മൂന്നു ലിബറൽ ജസ്റിസുമാരും എതിരഭിപ്രായം രേഖപ്പെടുത്തി. 

ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും സേവനം അനുഷ്ടിച്ച സൈനികർക്കുള്ള 2003 ലെ നിയമം ഉപയോഗിച്ച് $ 400 ബില്യൺ വരുന്ന ഈ പദ്ധതി നടപ്പാക്കാൻ ആവില്ലെന്നു കോടതി പറഞ്ഞു. 

കഴിഞ്ഞ ഓഗസ്റ്റിൽ ബൈഡൻ പ്രഖ്യാപിച്ച പദ്ധതി അനുസരിച്ചു $20,000 വരെ വായ്പകളാണ് എഴുതി തള്ളാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടി അതിനെ നഖശിഖാന്തം എതിർത്തു. അവർ അതിന്റെ നിയമസാധുത കോടതികളിൽ ചോദ്യം ചെയ്തു. 

ആറു റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളാണ് നിയമയുദ്ധം തുടങ്ങി വച്ചത്. പരിപാടിയുടെ പ്രയോജനം കിട്ടാത്ത രണ്ടു കടമുള്ളവരും. വായ്പ റദ്ദാക്കാൻ ബൈഡനു അധികാരമില്ലെന്നും കോൺഗ്രസിന്റെ അംഗീകാരം വേണമെന്നും അവർ വാദിച്ചു. 

വായ്പാ റദ്ദാക്കൽ പുതിയ നിയമമല്ലെന്ന നിലപാടാണ് വൈറ്റ് ഹൗസ് എടുത്തത്. പതിറ്റാണ്ടുകൾ പഴക്കമുളള ഉന്നത വിദ്യാഭ്യാസ നിയമവുമായി ബന്ധപ്പെട്ടാണ് നടപടി. 

സൈനികർക്കു വേണ്ടി 2003ൽ കൊണ്ടുവന്ന ഹീറോസ് ആക്ട് പിന്നീട് വിദ്യാഭ്യാസ വകുപ്പിന് ആ പണം കൈകാര്യം ചെയ്യാനുള്ള അധികാരം നൽകുന്ന വിധം ഭേദഗതി ചെയ്തിരുന്നു.  കോവിഡ് മൂലമുണ്ടായ ദേശീയ അടിയന്തരവസ്ഥയിൽ അതു ഉപയോഗിക്കാൻ അനുമതിയുണ്ടെന്ന് അവർ വാദിച്ചു. 

SCOTUS trashes Biden student loan write-off plan 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക