Image

താരാപഥം കണ്ണിൽ (കവിത: സെബാസ്റ്റ്യൻ കാരിക്കൽ)

Published on 24 June, 2023
താരാപഥം കണ്ണിൽ (കവിത: സെബാസ്റ്റ്യൻ കാരിക്കൽ)

താരാപഥം നോക്കി ഇടവേളയിൽ
മൗനഭാഷണം നടത്തിടുന്നു

ഇന്നെന്റെ ഹൃദയത്തിൽ കൂടുകൂട്ടിടും
കിനാവുകൾ പണ്ടും കണ്ടതല്ലേ

ഒന്നായിടാൻ മോഹിച്ചു കാത്തകാലം
ആദിനം ചാരേ വന്നുചേർന്നു

മനതാരിൽ മറഞ്ഞ വിസ്മയങ്ങൾ
മണിയറയിലും ചൊല്ലി മെല്ലെ 

കരയെ പുണരും കടലിൻ നിശ്വാസം
ഹൃത്തിന്നു കുളിരുന്ന മഴയായി

പാടാത്ത വീണകൾ പാടിയ രാഗമോ
മഴവില്ലഴകുപോൽ ശോഭയേറി

രഹസ്യാനുരാഗം പൂത്തൊരാ നാളിൽ
എന്തു കിന്നാരമൊഴിയൊഴുകീ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക