Image

ലോക കേരള സഭ അമേരിക്കന്‍ സമ്മേളനം: താരിഫ് കാര്‍ഡ് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് നോര്‍ക്ക സെക്രട്ടറി

Published on 01 June, 2023
 ലോക കേരള സഭ അമേരിക്കന്‍ സമ്മേളനം: താരിഫ് കാര്‍ഡ് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് നോര്‍ക്ക സെക്രട്ടറി

തിരുവനന്തപുരം:  അമേരിക്കയില്‍ ഈ മാസം 9 മുതല്‍ 11 വരെ ന്യൂയോര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന  ലോക കേരള സഭ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ സംഘാടകസമിതിയുടെ പേരില്‍ താരിഫ് കാര്‍ഡിനെക്കുറിച്ച് അറിവില്ലെന്ന് നാര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല അറിയിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രി കെ.എന്‍.ബാലഗോപാല്‍,  നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവരുടെയും സമ്മേളനം നടക്കുന്ന ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലിന്റെയും ചിത്രം സഹിതമുള്ള താരിഫ് കാര്‍ഡ് അമേരിക്കന്‍ മലയാളികളുടെ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്.

താരനിശ സംഘടിപ്പിക്കുന്ന മാതൃകയില്‍ ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പാസുകള്‍ നല്‍കിയാണു സ്‌പോണ്‍സര്‍ഷിപ് സ്വീകരിക്കുന്നത്. ഗോള്‍ഡിന് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 82 ലക്ഷം രൂപ), സില്‍വറിന് 50,000 ഡോളര്‍ (ഏകദേശം 41 ലക്ഷം രൂപ), ബ്രോണ്‍സിന് 25,000 ഡോളര്‍ (ഏകദേശം 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണു നല്‍കേണ്ട തുക.

വലിയ സ്‌പോണ്‍സര്‍ഷിപ് നല്‍കുന്നവര്‍ക്കു സമ്മേളന വേദിയില്‍ അംഗീകാരവും കേരളത്തില്‍നിന്നുള്ള വിഐപികള്‍ക്കൊപ്പമുള്ള ഡിന്നറും അടക്കം വാഗ്ദാനങ്ങളുണ്ട്. 

ഹോട്ടലിലെ സമ്മേളനത്തിനുശേഷം സമീപത്തുള്ള ടൈം സ്‌ക്വയറിലാണു പൊതുസമ്മേളനം. ലോകകേരളസഭയിലെ അംഗങ്ങള്‍ക്ക് ഒരുക്കങ്ങള്‍ വിശദീകരിച്ച് ഓര്‍ഗനൈസിങ് സെക്രട്ടറി അയച്ച ഇമെയിലിലും താരിഫ് കാര്‍ഡ് നല്‍കിയിട്ടുണ്ട്. സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ സഹായിക്കണമെന്നാണ് അഭ്യര്‍ഥന.

സമ്മേളനത്തിന്റെ ചെലവു വഹിക്കുന്നതു പ്രാദേശികമായ സംഘാടക സമിതിയാണെന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് അവര്‍ പണം കണ്ടെത്തുന്നതെന്നും നോര്‍ക്ക വകുപ്പു സ്ഥിരീകരിച്ചു. കേരളത്തില്‍നിന്നുള്ള പ്രതിനിധി സംഘത്തിന്റെ യാത്രാക്കൂലി മാത്രമാണു സര്‍ക്കാരിനു ചെലവ്. 

കടപ്പാട്: മനോരമ

'

Join WhatsApp News
Mr Economy 2023-06-01 02:22:07
Kerala economy is sinking and Central government is cutting loan for the state due to the spendthrift of Pinarayi government . The travel for the no good Loka Kerala Sabha by the CM and gang is another example of his waste of state treasury money. The motto of present government is looting the treasury when ever possible.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക