Image

ഫിലാഡൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു

Published on 29 May, 2023
ഫിലാഡൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു

ഫിലാഡൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു 

ഫിലാഡൽഫിയ: ഫിലാഡൽഫിയയിൽ  വെടിവയ്പ്പിൽ മലയാളിയായ ജൂഡ് ചാക്കോ, 21, കൊല്ലപ്പെട്ടു.  ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. എവിടെ വച്ചാണ് വെടി  വയ്പ് നടന്നതെന്ന് പോലീസ് പുറത്തു വിട്ടിട്ടില്ല. രണ്ട് പേർക്ക് വെടിയേറ്റതായാണ് എബിസി റിപ്പോർട്ടിൽ പറയുന്നത്.

ജൂഡ് ചാക്കോ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. വാലറ്റ്  നഷ്ടപ്പെട്ടിട്ടുണ്ട്. അതിനാൽ മോഷണശ്രമം ആയിരിക്കാം എന്നാണ് കരുതുന്നത്.

ആയുർ സ്വദേശിയായ റോയി ചാക്കോ അഴകത്തിന്റെയും ആശാ റോയിയുടെയും പുത്രനാണ്. ഇവിടെ ജനിച്ചു വളർന്നതാണ്. ഒരു സഹോദരിയുണ്ട്. 

കൂടുതൽ വിവരങ്ങൾ പിന്നാലെ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക