Image

കേരളത്തില്‍ നിക്ഷേപം നടത്താൻ വരട്ടെ , തത്കാലം ആ പണം ബാങ്കിലിട്ടോയെന്ന് പ്രവാസികളോട് ഗണേഷ് കുമാര്‍

Published on 16 May, 2023
കേരളത്തില്‍   നിക്ഷേപം നടത്താൻ വരട്ടെ  , തത്കാലം ആ പണം ബാങ്കിലിട്ടോയെന്ന് പ്രവാസികളോട്  ഗണേഷ് കുമാര്‍

കേരളത്തില്‍ വ്യവസായമോ വ്യാപാരമോ നടത്താന്‍ പ്രവാസികള്‍   തത്കാലം ഒരുങ്ങരുതെന്ന് പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാര്‍.  പണം കേരളത്തില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍   ആ പണം ബാങ്കില്‍ നിക്ഷേപിക്കുന്നതാണ് നല്ലതെന്നും  അദേഹം മുന്നറിയിപ്പ് നല്‍കി. റിയാദില്‍ കൊട്ടാരക്കരയിലെ പ്രവാസികളുടെ അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. പ്രവാസികള്‍ ഇപ്പോള്‍ നില്‍ക്കുന്നത് പൊന്‍മുട്ടയിടുന്ന താറാവുള്ള സ്ഥലത്താണെന്നും എന്നാല്‍ നാട്ടിലെത്തിയാല്‍ ചവിട്ടു കിട്ടുന്ന താറാവാകുമെന്നും അദേഹം പറഞ്ഞു.

പ്രവാസ ജീവിതം കൊണ്ട് ഉണ്ടാകുന്ന പണം നാട്ടില്‍ വന്ന് നിക്ഷേപിച്ചാല്‍ എന്താകും എന്ന കാര്യം നിങ്ങളോര്‍ക്കണം. നിങ്ങള്‍ക്കിപ്പോ ഇവിടെ നല്ല ജോല്ലിയുണ്ട്, ബിസിനസുണ്ട്. അപ്പോള്‍ അതാണ് നല്ലത്. കേരളം ബിസിനസ് സൗഹൃദമായിട്ടില്ലെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

നേരത്തെ, എഐ ക്യാമറ വിഷയത്തിലും സര്‍ക്കാരിനെതിരെ ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. 'നിയമം നടപ്പിലാക്കുന്നവര്‍ക്ക് കാറ് വാങ്ങാന്‍ പൈസ കാണും. എന്നാല്‍ സാധാരണക്കാര്‍ക്ക് അതില്ലെന്നത് നിയമം നടപ്പാക്കുന്നവര്‍ ഓര്‍ക്കണം. എല്ലാവര്‍ക്കും കാറ് വാങ്ങാന്‍ പാങ്ങില്ലെന്നും' എംഎല്‍എ പറഞ്ഞു. ഭാര്യക്കും ഭര്‍ത്താവിനുമൊപ്പം കുഞ്ഞിനെ ബൈക്കില്‍ കൊണ്ടു പോകുന്നതിന് ഫൈന്‍ അടിക്കുന്നത് ദ്രോഹമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക