Image

മലയാളം സൊസൈറ്റി മീറ്റിംഗ് മെയ് 14-ന്,  റവ. രാജു അഞ്ചേരി പ്രഭാഷണം നടത്തും

Published on 11 May, 2023
മലയാളം സൊസൈറ്റി മീറ്റിംഗ് മെയ് 14-ന്,  റവ. രാജു അഞ്ചേരി പ്രഭാഷണം നടത്തും

ഹ്യൂസ്റ്റണ്‍ ആസ്ഥാനമാക്കിയുള്ള മലയാളം സൊസൈറ്റിയുടെ സൂം മീറ്റിങ്ങ് 2023 മെയ് മാസം വൈകിട്ട് 14 ന്  4 മണിക്ക് (CDT) നടത്തപ്പെടുന്നതായിരിക്കും.  റവ. രാജു അഞ്ചേരി, 'സുന്ദരന്മാരും സുന്ദരികളും ഉറൂബിന്റെ മനുഷ്യദര്‍ശനം'  എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.  അദ്ദേഹം 2016ല്‍ പ്രസിദ്ധീകരിച്ച  'ഉറൂബിന്റെ മനുഷ്യദര്‍ശനം ദൈവശാസ്ത്ര വിചിന്തനം' എന്ന  പുസ്തകത്തെ ആധാരമാക്കിയാണ് പ്രഭാഷണം.  

നല്ല ഒരു വായനക്കാരനും, എഴുത്തുകാരനും ചിന്തകനുമായ റവ. രാജു അഞ്ചേരി പൗരോഹിത്യവൃത്തിയില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ്, 1980 തുടങ്ങി 1990 വരെ,  ഡോ. പ്രൊഫ. കെ. എം. തരകന്‍ പ്രസിഡന്റായിരുന്നുട്ടുള്ള കേരള േൈറ്റഴ്‌സ് ഫോറത്തിന്റെ (കേരളം)  സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.  അദ്ദേഹം ക്രൈസ്തവ സാഹിത്യസമതിയുടെ (C.S.S, Thiruvalla)  സാരഥ്യവും വഹിച്ചിട്ടുണ്ട്.  1994 തുടങ്ങി 1997 വരെ ഹ്യൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മ ചര്‍ച്ചിന്റെ വികാരിയായും സതുത്യര്‍ഹ സേവനം നടത്തിയിരുന്നു.   

ഇതോടൊപ്പം  സറ്റെനി കളപ്പുരയ്ക്കലിന്റെ (ബോസ്റ്റണ്‍) മഴയെ പ്രണയിച്ച ഒരാള്‍ എന്ന ഗദ്ധ്യകവിതയും അവതരിപ്പിക്കും.  സുംമീറ്റിങ്ങില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് മീറ്റിങ്ങ് ഐഡിയും പാസ്സ്‌കോഡും ഉപയോഗിക്കുക.   

https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09   
    
Meeting ID: 223 474 0207  
Passcode: justice

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക