Image

അഗസ്റ്റിന്‍ പോളിന്റെ നിര്യാണത്തില്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ അനുശോചനം മെയ് 11 വ്യാഴാഴ്ച

Published on 05 May, 2023
അഗസ്റ്റിന്‍ പോളിന്റെ നിര്യാണത്തില്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ അനുശോചനം മെയ് 11 വ്യാഴാഴ്ച

ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന്റെ ഭര്‍ത്താവുമായ അഗസ്റ്റിന്‍ പോളിന്റെ നിര്യാണത്തില്‍ അസോസിയേഷന്റെ അനുശോചനം, സംഘടനകളുടേയും, പ്രവര്‍ത്തകരുടേയും സഹകരണത്തോടെ മെയ് 11-ന് വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് സൂം മീറ്റിംഗിലൂടെ നടത്തും. 

അനുശോചന സമ്മേളനത്തില്‍ വിവിധ സംഘടനകളെ കൂടാതെ സാമൂഹിക സാംസ്‌കാരിക പ്രമുഖരും, വിവിധ മത നേതാക്കളും ആദരാഞ്ജലികളര്‍പ്പിക്കും. 

സൂം ലിങ്കും കൂടുതല്‍ വിവരങ്ങളും പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി പോത്തന്‍ (പ്രസിഡന്റ്), റ്റോം നൈനാന്‍ (സെക്രട്ടറി), വിശ്വനാഥന്‍ കുഞ്ഞുപിള്ള (ട്രഷറര്‍), ഫിലിപ്പോസ് ഫിലിപ്പ്, ജിജി റ്റോം എന്നിവരുമായി ബന്ധപ്പെടുക. 
Augustine Paul Condolence

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക