Image

സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാള്‍ മഹാമഹം

ബിജു ചെറിയാന്‍  Published on 02 May, 2023
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാള്‍ മഹാമഹം

മലങ്കര ഔര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനത്തിലെ ചരിത്ര പ്രസിദ്ധമായ (സ്റ്റാറ്റന്‍ ഐലന്റ്) സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ഇടവകയുടെ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദയുടെ  നാമത്തിലുള്ള പ്രധാമ പെരുന്നാള്‍ മെയ്12,13 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്നു. ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്തയും മികച്ച വാഗ്മിയുമായ അഭിവന്ദ്യ ഡോക്ടര്‍ യൂഹാനോന്‍ മോര്‍ ദെമത്രിയോസ് തിരുമോനിവ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതാണ്. ഇടവകവികാരി വെരി. റവ. ആദായി പൗലൂസ്‌കോറെപ്പിസ്‌ക്കോപ്പ, സെക്രട്ടറി ഏബ്രഹാം ഈപ്പന്‍, ട്രഷറാര്‍ ബാബു ദാനിയേല്‍, പെരുന്നാള്‍ കോര്‍ഡിനേറ്റര്‍മാരായ ഈപ്പന്‍ തോമസ്, തോമസ് മാത്യു, ഷോണ്‍ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി ഏറ്റവും അനുഗ്രഹകരമാക്കുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

മെയ് 12-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് സന്ധ്യാപ്രര്‍ത്ഥന, തുടര്‍ന്ന് 7.30-ന സുവിശേഷ പ്രസംഗം.പ്രധാന പെരുന്നാള്‍ ദിനാമായ ശനിയാഴ്ച (13) രാവിലെ 8.30-ന് അഭിവന്ദ്യ ഡോക്ടര്‍ യൂഹാനോന്‍ മോര്‍ ദെമിത്രിയോസ് മെത്രപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 11.00 മണിക്ക് ഭക്തി നിറ്ഭയമായ റാസ നടക്കും. ആശീര്‍വാദത്തെ തുടര്‍ന്ന് നേര്‍ച്ച വിളമ്പും സദ്യയും.

അനുഗ്രഹീതമായ പെരുന്നാള്‍ ശുശ്രൂഷകളിലും ഇതര ചടങ്ങുകളിലും പങ്കെടുത്ത് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികള്‍ അറിയിക്കുന്നു.

ഭാരത്തിനുപുറത്ത് ആദ്യമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് സ്വന്തമായ ദേവാലയം കരസ്ഥമാക്കി ചരിത്രത്തിന്റെ ഭാഗമായ സ്റ്റാറ്റന്‍ ഐലന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയം ദേശത്തിന്റെ അനുഗ്രഹമായി പരിലസിക്കുന്നു. വിശുദ്ധ ഗീവര്‍ഗീസ് സഹദയുടെ മദ്ധ്യസ്ഥതയില്‍ അഭയപ്പെടുന്ന നാനാജാതിമതസ്ഥരും, വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരുമായ അനേകര്‍ക്ക് ശരണവും അഭയകേന്ദ്രവുമാണ് ന്യൂയോര്‍ക്ക് സിറ്റിയിലെ സ്റ്റാറ്റന്‍ ഐലന്റ് ബോറോയിന്‍ സ്ഥിതിചെയ്യുന്ന മനോഹര നിര്‍മ്മിതികൂടിയ ഈ ദേവാലയം. അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല മലയാളി കുടുംബങ്ങളുടെ വിശ്വാസതീക്ഷണതയുടെയും, സഭാസ്‌നേഹത്തിന്റെയും, കൂട്ടായ്മയുടെയും, ദീര്‍ഘവീക്ഷണത്തിന്റെയും, കഠിനാദ്ധ്വാനത്തിന്റെയും ഉത്തമ ഉദാഹരണമാണ് സ്റ്റാറ്റന്‍ ഐലന്റ്  സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം ഈപ്പന്‍(സെക്രട്ടറി) 718-431-5887, ബാബു ദാനിയേല്‍ (ട്രഷറാര്‍)    347-729-4295, ഈപ്പന്‍ തോമസ് (കേര്‍ഡിനേറ്റര്‍)    917-678-7468, തോമസ് മാത്യു    (കേര്‍ഡിനേറ്റര്‍)    718-710-0211, ഷോണ്‍ ഏബ്രഹാം    (കോര്‍ഡിനേറ്റര്‍)    347-749-2922

Adress: ST. GEORGE MALANKARA ORTHODOX CHURCH, 28 SUNSET AVE, STATEN ISLAND, NY. 10314, Tel: (718) 351-5585.

വാര്‍ത്ത ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക