Image

ജ്ഞാനം വരുന്നതു രക്തത്തിൽ കൂടിയെന്നു ഡോക്ടർ; സാഹചര്യങ്ങളുടെ സ്വാധീനവും പ്രസക്തം 

Published on 30 April, 2023
ജ്ഞാനം വരുന്നതു രക്തത്തിൽ കൂടിയെന്നു ഡോക്ടർ; സാഹചര്യങ്ങളുടെ സ്വാധീനവും പ്രസക്തം 



ജ്ഞാനം എങ്ങിനെയാണ് ഉണ്ടാവുക? ജീനിൽ കൂടി വരാം; ജീവിത സാഹചര്യങ്ങളും അതിൽ സ്വാധീനം ചെലുത്തുമെങ്കിലും. 

സിരാശാസ്ത്രത്തിൽ ആധികാരിക ജ്ഞാനമുള്ള ഇന്ത്യൻ അമേരിക്കൻ ഡോക്ടർ ദിലീപ് ജെസ്റ്റെ ദീർഘകാല ഗവേഷണത്തിനു ശേഷം എഴുതിയ “Wiser: The Scientific Roots of Wisdom, Compassion, and What Makes Us Good" എന്ന പുസ്തകം ഈ വിഷയത്തിൽ നൽകുന്ന ഒരു വിശദീകരണമാണിത്. സാൻ ഡിയാഗോയിൽ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ മനഃശാസ്ത്ര-സിരാശാസ്ത്ര വിഭാഗത്തിലെ സീനിയർ അസോഷ്യേറ്റ് ഡീൻ ആയ ജെസ്റ്റെ മസ്‌തിഷ്‌ക ഘടനയും പ്രവർത്തനവും എങ്ങിനെയാണ് മനസിന്റെ ആരോഗ്യത്തെയും സുഖത്തെയും ബാധിക്കുന്നത് എന്ന അന്വേഷണത്തിലാണ് കണ്ടെത്തലുകൾ നടത്തിയത്. 

തലച്ചോറിൽ ജ്ഞാനത്തിന്റെ ഉറവിടം എവിടെയാണെന്നു മഹാരാഷ്ട്ര സ്വദേശിയായ ഡോക്ടർ അന്വേഷിച്ചു. അതു രക്തത്തിൽ കൂടി ലഭിക്കുന്നതാണെന്ന നിഗമനത്തിൽ അദ്ദേഹം എത്തി. എന്നാൽ ജീവിത സാഹചര്യങ്ങളും അതിൽ സ്വാധീനം ചെലുത്തും.  

പ്രായവും ജീവിതാനുഭവങ്ങളും ജ്ഞാനത്തിനു സംഭാവന നൽകുന്നുണ്ട്. എന്നാൽ മസ്തിഷ്കാവരണവും വൈകാരിക പ്രക്രിയകളെ ബാധിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളുമാണ് നിർണായക ഉറവിടങ്ങൾ. 

നെറ്റിക്കു പിന്നിൽ സ്ഥിതി ചെയ്യുന്ന മസ്തിഷ്‌ക ആവരണം തലച്ചോറിന്റെ വികാസത്തിൽ ഏറ്റവും പുതിയ പങ്കാളിയാണെന്നു ഡോക്ടർ പറയുന്നു. "അതാണ് നമ്മളെ മനുഷ്യരാക്കുന്നത്. സാഹചര്യങ്ങളുടെ സ്വാധീനം ഒഴിവാക്കിയല്ല അതു പറയുന്നത്."

ജ്ഞാനം അല്ലെങ്കിൽ അറിവ് വ്യക്തിത്വ വിശേഷവും ആവാം. ഏകദേശം 35 മുതൽ 50% വരെ ജീനിലൂടെ വന്നത്. 

അപ്പോൾ എന്താണ് ജ്ഞാനം എന്ന ചോദ്യം. അക്കാര്യം ഒരു പക്ഷെ മതപരവും താത്വികവുമായ ചർച്ചകൾക്കു വിടാം. 

അറിവുള്ളവനെ കുറിച്ച് ജെസ്റ്റെയുടെ കാഴ്ചപ്പാട് ഇങ്ങിനെ: അനുകമ്പയുള്ളവൻ, ശാന്തൻ, തുറന്ന മനസുള്ളവൻ, ദൃഢതയുള്ളവൻ, അനുഭവങ്ങളിൽ നിന്നു പഠിച്ചവൻ. 

സമൂഹത്തോട് ഒത്തുപോവുക, സഹാനുഭൂതി, ആധ്യാത്മികത, ജീവിതത്തെ കുറിച്ച് പ്രായോഗിക കാഴ്ചപ്പാട് ഇവയൊക്കെ ഉണ്ടായിരിക്കുക, സ്വയം വിലയിരുത്തുക ഇതൊക്കെ അറിവുള്ളവന്റെ ലക്ഷണങ്ങളാണെന്നു ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. അവർക്കു സ്വന്തം കഴിവുകളും കുറവുകളും ഒന്നു പോലെ അറിയാം. 

1949ൽ ഇന്ത്യയിൽ ജനിച്ച ദിലീപ് ജെസ്റ്റെ മുംബൈയിൽ നിന്നു മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷം യൂണിവേഴ്സിറ്റി ഓഫ് കൊളംബിയ, യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ (യു സി എൽ എ) എന്നിവിടങ്ങളിലാണ് ഉപരിപഠനം നടത്തിയത്. 1986ൽ യു സി എൽ എയിൽ അധ്യാപകനായി. ഇപ്പോഴും അവിടെ തുടരുന്നു. 

അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്റെ 175 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ് ആയ ഏഷ്യൻ അമേരിക്കനാണ് അദ്ദേഹം. 14 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.  ചൈൽഡ് സൈക്യാട്രിസ്റ് സൊണാലി ജെസ്റ്റെ ആണു ഭാര്യ.

Indian American doctor seeks roots of wisdom 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക