Image

ഡാലസ് സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ്  വലിയപള്ളി ; സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢിയോടെ തുടക്കം

പി പി ചെറിയാന്‍ Published on 27 April, 2023
 ഡാലസ് സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ്  വലിയപള്ളി ; സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢിയോടെ തുടക്കം

ഡാലസ് : അമേരിക്കയില്‍ ഏറ്റവും ആദ്യം രൂപീകൃതമായ ദേവാലയങ്ങളില്‍ ഒന്നായ ഡാലസ് സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ്  വലിയപള്ളിയുടെ സുവര്‍ണജൂബിലി ഉദ്ഘാടനം ഏപ്രില്‍ 9 ഞായാറഴ്ച  ഉയിര്‍പ്പ്ശുശ്രുഷകള്‍ക്ക് ശേഷം സൗത്ത് വെസ്റ്റ്  അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ഇവാനിയോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു. അര  നൂറ്റാണ്ടുമുമ്പ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആചാര അനുഷ്ടാനങ്ങള്‍ ഡാലസിന്റെ  മണ്ണില്‍കരുപ്പിടിപ്പിക്കുവാന്‍ തക്കവണ്ണം പ്രയത്നിച്ച മാതാപിതാക്കളെ മെത്രാപോലിത്ത നന്ദിയോട് കുടി സ്മരിക്കുകയുണ്ടായി.  

ഇടവകവികാരി ഫാദര്‍ സി ജി തോമസ്  അധ്യക്ഷത വഹിച്ച യോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അത്മായ ട്രസ്റ്റി റോണി വര്ഗീസ്  മുഖ്യാഥിതി ആയിരുന്നു. വിവിധ മേഖലകളില്‍ ഡാളസ് വലിയപള്ളി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ സഭക്ക് മൊത്തമായി അഭിമാനിക്കാന്‍ ഉതകുന്നതാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.  

ചടങ്ങില്‍ സഹവികാരി ഫാദര്‍ ഡിജു സ്‌കറിയ, ട്രസ്റ്റി ബോബന്‍ കൊടുവത്ത്, സെക്രട്ടറി റോജി ഏബ്രഹാം, ജനറല്‍  കണ്‍വീനര്‍സാമുവേല്‍ മത്തായി, പ്രിന്‍സ് സഖറിയ, ജെയിംസ് തെക്കുംകല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ദേവാലയ സ്ഥാപകാംഗം ജോണ്‍ മാത്യൂസ്, സണ്ണിസഖറിയ, ടി ജി  മാത്യു എന്നിവരുടെ കുടുംബങ്ങളെയും ചടങ്ങില്‍ പൊന്നാട അണിയിച് ആദരിക്കുകയുണ്ടായി. ഒക്ടോബര്‍ 13 മുതല്‍ 15 വരെ നടത്തുന്ന ജൂബിലിസമാപന സമ്മേളനത്തില്‍ റിലീസ് ചെയ്യുന്നതിന് ആഗ്രഹിക്കുന്ന സുവനീര്‍ കവര്‍ പേജ് കണ്‍വീനര്‍  ബിജോയി തോമസ് ഇടവക മെത്രാപ്പോലീത്തക്ക് നല്‍കി ഉത്ഘാടനം ചെയ്തു.  

ചടങ്ങുകള്‍ക്ക്ബിനോ ജോണ്‍, ജിമ്മി ഫിലിപ്പ് , ജോണ്‍സണ്‍ ദാനിയേല്‍, പ്രദീപ് കൊടുവത്, റീന സാബു , രശ്മിവറുഗീസ്, റോയി കുര്യന്‍, ഡോ. സജി ജോണ്‍, സാംകുട്ടി തങ്കച്ചന്‍, വിപിന്‍ ജോണ്‍, ഷൈനി ഫിലിപ്പ്, ജോബി വറുഗീസ്, ജോര്‍ജ് തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  

സുവര്‍ണവര്‍ഷമായ 2023 ല്‍ വൈവിധ്യപൂര്‍ണ്ണമായ അനവധികാര്യങ്ങളാണ് നടപ്പാക്കുന്നത്. സഭയിലെ പിതാക്കന്മാര്‍, സഭാ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സമ്മേളനങ്ങള്‍, വൈവിധ്യമായ കലാവിരുന്നുകള്‍, നിരാശ്രയരും, നിരാലംബരും ആയ വ്യക്തികള്‍ക്ക് കൈത്താങ്ങാകുന്ന സഹായപദ്ധതികള്‍  തുടങ്ങിയകാര്യങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. 1973 ല്‍ ഏതാനും അംഗങ്ങള്‍ ചേര്‍ന്ന് രൂപം നല്‍കിയ ഒരുചെറിയ പ്രാര്‍ത്ഥനകൂട്ടമാണ് ഇന്ന് സെന്റ് മേരീസ് വലിയപള്ളിയായി  മാറിയിരിക്കുന്നത്. ഇരുന്നൂറില്‍ അധികം  കുടുംബങ്ങള്‍ ഇപ്പോള്‍ ഈ ദേവാലയത്തില്‍  കൂടി വരുന്നു.  വിവിധതലങ്ങളില്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ വ്യക്തികള്‍ ഒക്ടോബറില്‍ നടക്കുന്നതായ സമാപന സമ്മേളനത്തില്‍ സംബന്ധിക്കുമെന്നു റോജി എബ്രഹാം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക