Image

രാധ അയ്യങ്കാര്‍ -ഡിഫന്‍സ് ഡെപ്യൂട്ടി അണ്ടര്‍സെക്രട്ടറിയായി സ്ഥിരീകരണം

പി പി ചെറിയാന്‍ Published on 20 April, 2023
രാധ അയ്യങ്കാര്‍ -ഡിഫന്‍സ് ഡെപ്യൂട്ടി അണ്ടര്‍സെക്രട്ടറിയായി സ്ഥിരീകരണം

വാഷിംഗ്ടണ്‍ ഡിസി : ഇന്ത്യന്‍ അമേരിക്കന്‍ ഇക്കണോമിസ്റ്റും യു. എസ്  പ്രതിരോധ വകുപ്പിലെ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് മാനേജ്മെന്റ് ആക്ടിംഗ് ഡെപ്യൂട്ടി  അണ്ടര്‍സെക്രട്ടറിയായിരുന്ന  രാധ അയ്യങ്കാര്‍ പ്ലംബ്‌നെ ഡിഒഡിയുടെ (Department of Defense),ഏറ്റെടുക്കലിനും (acquisition),നിലനില്‍പ്പിനുമുള്ള(sustainment) ഡെപ്യൂട്ടി അണ്ടര്‍സെക്രട്ടറിയായി യുഎസ് സെനറ്റ് സ്ഥിരീകരിച്ചു.ചൊവ്വാഴ്ച 68-30 വോട്ടുകള്‍ക്ക്  രാധ അയ്യങ്കാര്‍ പ്ലംബിനെ യുഎസ് സെനറ്റ് സ്ഥിരീകരിച്ചത്

പ്രസിഡന്റ് ജോ ബൈഡന്‍ 2022 ജൂണിലായിരുന്നു  പ്ലംബിനെ ഈ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.

പ്ലംബ് മുമ്പ് പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 സാങ്കേതിക ഗവേഷണം, ഡാറ്റാ സയന്‍സ്, ബിസിനസ് അനലിറ്റിക്സ് എന്നിവയുടെ ഉത്തരവാദിത്തമുള്ള ടീമുകളുടെ മേല്‍നോട്ടം വഹിക്കുന്ന ഗൂഗിളില്‍ വിശ്വാസത്തിനും സുരക്ഷയ്ക്കുമുള്ള ഗവേഷണത്തിന്റെയും സ്ഥിതിവിവരക്കണക്കുകളുടെയും ഡയറക്ടറായിരുന്നു അവര്‍.

വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍, ഡിഒഡി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എനര്‍ജി എന്നിവയില്‍ സീനിയര്‍ സ്റ്റാഫ് സ്ഥാനങ്ങള്‍ വഹിച്ച അവര്‍ RAND കോര്‍പ്പറേഷനിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധയും ഫേസ്ബുക്കിലെ  പോളിസി വിശകലനത്തിന്റെ ആഗോള അധ്യക്ഷയും ആയിരുന്നു
മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ബിരുദവും പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും  (എംഎസ്), (പിഎച്ച്ഡി) യും  കരസ്ഥമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക