Image

ഐക്യത്തിന്റെ ചരിത്ര മുഹൂർത്തം കുറിക്കാൻ അറ്റ്ലാന്റ ക്നാനായക്കാർ

Published on 17 April, 2023
ഐക്യത്തിന്റെ ചരിത്ര മുഹൂർത്തം കുറിക്കാൻ അറ്റ്ലാന്റ ക്നാനായക്കാർ

ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ജോർജിയയും (KCAG ) അറ്റ്ലാന്റാ ഹോളി ഫാമിലി ക്നാനായ കാത്തലിക് പള്ളിയും ഒരുമിച്ചു സംഘടിപ്പിക്കുന്ന ക്നാനായ പാരമ്പര്യ ദിനവും, ക്നായി തോമാ ദിനാചരണവും, ക്നാനായ റീജിയൻ ദിനവും ഏപ്രിൽ 30 ഞായറാഴ്ച ഉച്ചക്ക് അറ്റ്ലാന്റയിലെ ക്നായി തൊമ്മൻ ഹാളിൽ അരങ്ങേറുമ്പോൾ മാറ്റം അന്യവരമാകുമെന്ന് സംഘാടകർ അറിയിച്ചു.

അമേരിക്കയിലുള്ള എല്ലാ ക്നാനായ സംഘടനകളും പള്ളികളും ഇതു മാതൃക ആക്കേണ്ടതാണുന്നു അഭിപ്രായവും ഉയർന്നു വന്നു. ക്നാനായ റീജിയണൽ ഡയറക്ടർ മോൺസിജോർ തോമസ് മുളവനാൽ മുഖ്യ അതിഥിയാകി എത്തുന്ന ആഘോഷത്തിൽ, KCCNA പ്രതിനിധികളും മുഖ്യ അതിഥികളിയി എത്തുമെന്ന് പ്രതീഷിക്കുന്നു.

ചന്തംചാർത്ത്, മൈലാഞ്ചി ഇടീൽ, മാർഗംകളി, പുരാതനപാട്ട്, പിടിയും കോഴിക്കറിയും ഒക്കെയുമായി അറ്റ്ലാന്റയിലെ ക്നാനായകാർ തനിമയിലും, ഒരുമയിലും, വിശ്വാസത്തിലും തോളോട് തോൾചേർന്നു ഒറ്റകെട്ടായി മുന്നോട്ടു പോകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ അറിയിച്ചു.

തിരുകുടുംബ ദേവാലയ വികാരിയും, KCAG സ്പിരിച്വൽ ഡിറക്റ്ററുമായ ഫാ: ബിനോയ് നാരമംഗലത്തു ക്നാനായ സമുദായത്തിനും, അസോസിയേഷനും തരുന്ന സഹകരണത്തിന് സംഭവനക്കു അനുമോദനവും, നന്ദിയും അറിയിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക