Image

പുതിയ നേതൃത്വവുമായി പി വൈ സി ഡി 

രാജു തരകന്‍ Published on 15 March, 2023
പുതിയ നേതൃത്വവുമായി പി വൈ സി ഡി 

ഡാളസ്: അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ ഇടയിലെ ഏറ്റവും ശക്തമായ യുവജന പ്രസ്ഥാനങ്ങളിലൊന്നായ പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫെറെന്‍സ് ഓഫ് ഡാളസി(PYCD)ന്റെ  2023-2024 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റായി പാസ്റ്റര്‍ തോമസ് മുല്ലയ്ക്കല്‍ (ഡാളസ് വര്‍ഷിപ്പ് സെന്റര്‍, കരോള്‍ട്ടന്‍ ), കോര്‍ഡിനേറ്ററായി പാസ്റ്റര്‍ ജെഫ്റി ജേക്കബ് (അഗാപ്പെ ചര്‍ച്ച്, സണ്ണിവെയ്ല്‍), ട്രഷറാറായി റോണി വര്‍ഗ്ഗീസ് (ഐ പി സി ഹെബ്രോന്‍, ഡാളസ്) എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി.  ഇവരോടൊപ്പം കോര്‍ഡിനേറ്റര്‍മാരായി പാസ്റ്റര്‍ ജാബേസ് ജെയിംസ്(അസോസിയേറ്റ് കോര്‍ഡിനേറ്റര്‍), സാം മാത്യു (മ്യൂസിക് ), ജോസഫ് അലക്‌സാണ്ടര്‍ (സ്‌പോര്‍ട്‌സ് ), ഡെല്‍വിന്‍ തോമസ് (മീഡിയ) എന്നിവരും ബോര്‍ഡ് അംഗങ്ങളായി ആയുഷ് കുര്യന്‍, ജസ്റ്റിന്‍ സാം, പ്രെയിസ് ജേക്കബ്, സാം രാജന്‍, ഗോഡ്‌ലി ജോണ്‍സന്‍, ജോണ്‍സ് ഉമ്മന്‍ എന്നിവരും ഓഡിറ്റര്‍ ആയി ആബേല്‍ അലെക്‌സും പ്രവര്‍ത്തിക്കുന്നുണ്ട്.

പാസ്റ്റര്‍ തോമസ് മുല്ലയ്ക്കല്‍ 

ഫെബ്രുവരി 26-ന് റോലെറ്റിലെ ഹാര്‍വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡില്‍ സംഘടിപ്പിച്ച ജനറല്‍ ബോഡിയില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.  പി വൈ സി ഡിയുടെ കഴിഞ്ഞ വര്‍ഷത്തെ ഭാരവാഹികളായിരുന്ന പ്രസിഡന്റ് പാസ്റ്റര്‍ സ്റ്റാന്‍ലി ഉമ്മന്റേയും കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ തോമസ് മാമ്മന്റെയും ട്രഷറര്‍ ഏബല്‍ അലെക്‌സിന്റെയും നേതൃത്വത്തില്‍ കോവിഡിന് ശേഷം PYCD പ്രവര്‍ത്തനങ്ങള്‍ വളരെ വിജയകരമായി കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ചതിനെ ജനറല്‍ ബോഡി അഭിനന്ദിക്കുകയുണ്ടായി. പ്രസ്തുത യോഗത്തില്‍  വച്ച് കഴിഞ്ഞ വര്‍ഷം വിവിധ സമയങ്ങളില്‍ സംഘടിപ്പിച്ച കലാ-കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയുണ്ടായി.

പുതിയ നേതൃത്വവുമായി പി വൈ സി ഡി 
പാസ്റ്റര്‍ ജെഫ്റി ജേക്കബ്
പുതിയ നേതൃത്വവുമായി പി വൈ സി ഡി 
റോണി വര്‍ഗ്ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക