Image

എയര്‍ ഇന്ത്യ, എമെറയ്റ്റ്‌സ്, ഇത്തിഹാദ്, കുവൈറ്റ് ഫ്‌ലൈറ്റുകള്‍ ഫിലഡല്‍ഫിയയില്‍ നിന്ന് ആരംഭിക്കണമെന്ന് ഓര്‍മാ ഇന്റര്‍നാഷണല്‍ (പി ഡി ജോര്‍ജ് നടവയല്‍)

പി ഡി ജോര്‍ജ് നടവയല്‍ Published on 14 March, 2023
എയര്‍ ഇന്ത്യ, എമെറയ്റ്റ്‌സ്, ഇത്തിഹാദ്, കുവൈറ്റ് ഫ്‌ലൈറ്റുകള്‍ ഫിലഡല്‍ഫിയയില്‍ നിന്ന് ആരംഭിക്കണമെന്ന് ഓര്‍മാ ഇന്റര്‍നാഷണല്‍  (പി ഡി ജോര്‍ജ് നടവയല്‍)


ഫിലഡല്‍ഫിയ: ഇന്ത്യയിലേയ്ക്കും  കേരളത്തിലേയ്ക്കും എളുപ്പത്തില്‍ കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ ലഭിക്കുന്ന എയര്‍പോര്‍ട്ടുകളിലേയ്ക്ക്, ഫിലഡല്‍ഫിയയില്‍ നിന്ന്, കൂടുതല്‍ ഫ്‌ളൈറ്റുകള്‍ ആരംഭിയ്ക്കണമെന്ന നിവേദനങ്ങള്‍, ഓര്‍മാ ഇന്റര്‍നാഷണല്‍ ഭാരവാഹികള്‍, എയര്‍ ഇന്ത്യ, എമെറയ്റ്റ്‌സ്, ഇത്തിഹാദ്, കുവൈറ്റ് എയര്‍വേസ്സ് അധികാരികള്‍ക്ക് നല്‍കി. സിറ്റി ഓഫ് ഫിലഡല്‍ഫിയയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഫിലഡല്‍ഫിയാ ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ട്. കൂടുതല്‍ ഫ്‌ളൈറ്റ് സര്‍വീസ് ലഭ്യമാക്കുന്നതിന്, ഫിലഡല്‍ഫിയാ സിറ്റി അധികൃതര്‍ റിലീസ് ചെയ്യേണ്ട കത്തിടപാടുകള്‍ക്ക്, അവരുമായി, ഓര്‍മാ ഭാര്‍വാഹികള്‍ ചര്‍ച്ചകള്‍ നടത്തി.  നടപടികള്‍ തുടരുകയാണ്. ഓര്‍മാ ഇന്റനാഷണല്‍ പബ്‌ളിക് അഫയേഴ്‌സ് ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവേല്‍, ഓര്‍മാ പ്രസിഡന്റ്  ജോര്‍ജ് നടവയല്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോസ് ആറ്റുപുറം, ഓര്‍മാ ടാലന്റ് പ്രമൊഷന്‍ ഫോറം ചെയര്‍ ജോസ് തോമസ്, ഓര്‍മാ ഇന്റര്‍നാഷണല്‍ ലീഗല്‍ സെല്‍ ചെയര്‍ അറ്റേണി ജോസഫ് കുന്നേല്‍,  ഓര്‍മാ സ്‌പോട്‌സ് കൗണ്‍സില്‍ ചെയര്‍ മാനുവല്‍ തോമസ്  എന്നിവരാണ് ഈ കമ്മിറ്റിയിലുള്ളത്.

നിലവില്‍ ഫിലഡല്‍ഫിയയില്‍ നിന്ന് കൊച്ചിയ്ക്കുള്ള  ഖത്തര്‍ എയര്‍വെയ്‌സിന്റെ സര്‍വീസിന് താങ്ങാനാവാത്ത വിധം യാത്രക്കാരുടെ വര്‍ദ്ധനവുണ്ടായിരിക്കുന്നു. ഫ്‌ളൈറ്റ് റ്റിക്കറ്റ് ചാര്‍ജും കൂടിയിരിക്കുന്നു.  പെന്‍സില്‍വേനിയാ, ഡെലവേര്‍, സൗത്ത് ജേഴ്‌സി എന്നീ പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും, മിഡില്‍ ഈസ്സ്റ്റിലേക്കും, ഏഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് ആശ്വാസമാകാന്‍ എയര്‍ ഇന്ത്യ, എമിറേട്‌സ്, ഇത്തിഹാദ്, കുവൈറ്റ് എയര്‍വേസുകളുടെ കൂടുതല്‍ ഫ്‌ളൈറ്റുകള്‍ ആരംഭിക്കേണ്ടതുണ്ട്. ദൗത്യ വിജയത്തിന് നിരന്തര ശ്രമങ്ങള്‍ തുടരും.

സിറ്റി ഓഫ് ഫിലഡല്‍ഫിയാ അഡ്മിനിസ്റ്റ്റേഷനില്‍, അന്നത്തെ സിറ്റി കൗണ്‍സില്‍ മെംബറായിരുന്ന അല്‍ടോബന്‍ ബെര്‍ഗര്‍ മുഖേന, ഓര്‍മാ ഇന്റനാഷണല്‍, നിവേദനങ്ങള്‍ നല്‍കി. അങ്ങനെ, ഖത്തര്‍ എയര്‍വേസിന്റെ ഫ്‌ളൈറ്റ്, ഫിലഡല്‍ഫിയയില്‍ നിന്ന് കൊച്ചിയ്ക്ക്  നേടുവാനായ അനുഭവം, മള്‍ട്ടി എയര്‍വേസ് നിവേദനത്തിന് പ്രചോദനമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക