Image

ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ -ഡാളസ് കെ ഇ സി എഫ് സ്വീകരണം ഇന്ന് (ബുധന്‍)  വൈകീട്ട് 7 നു-

പി പി ചെറിയാന്‍ Published on 08 March, 2023
ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ -ഡാളസ് കെ ഇ സി എഫ് സ്വീകരണം ഇന്ന് (ബുധന്‍)  വൈകീട്ട് 7 നു-

ഡാളസ് : ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനു ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ മാര്‍ച്ച് 8നു വൈകീട്ട് 7 മണിക് കേരള  എക്ക്യൂമിനികല്‍ ക്രിസ്ത്യന്‍ ഫെല്‍ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കുന്നു. കെ സി ഇ എഫ് പ്രസിഡന്റ് റവ ഷൈജു സി ജോയ് അച്ചന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഡാളസ്സിലെ ഇതര സഭ വിഭാഗങ്ങളില്‍ നിന്നുള്ള വൈദീകരും, സാമൂഹ്യ സാംസ്‌കാരിക നേതാക്കളും വിശ്വാസ സമൂഹവും പങ്കെടുക്കുമെന്ന് സെക്രട്ടറി ഷാജി എസ് രാമപുരം അറിയിച്ചു.

ബിഷപ്പിനെ നേരില്‍ കാണുന്നതിനും,അനുഗ്രഹ പ്രഭാഷണം ശ്രവിക്കുന്നതിനും കേരള  എക്ക്യൂമിനികല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയിരിക്കുന്ന ഈ സമ്മേളനത്തിലേക്ക് ഏവരെയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് റവ ഷൈജു സി ജോയ്, വൈസ് പ്രസിഡന്റ് വെരി റവ രാജു ദാനിയേല്‍, ജനറല്‍ സെക്രട്ടറി ഷാജി രാമപുരം എന്നിവര്‍ അറിയിച്ചു.

ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ -ഡാളസ് കെ ഇ സി എഫ് സ്വീകരണം ഇന്ന് (ബുധന്‍)  വൈകീട്ട് 7 നു-
ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ -ഡാളസ് കെ ഇ സി എഫ് സ്വീകരണം ഇന്ന് (ബുധന്‍)  വൈകീട്ട് 7 നു-
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക