Image

 ദര്‍ശന പട്ടേല്‍ കാലിഫോര്‍ണിയാ അസംബ്ലിയിലേക്ക് മത്സരിക്കുന്നു

പി പി ചെറിയാന്‍ Published on 28 February, 2023
 ദര്‍ശന പട്ടേല്‍ കാലിഫോര്‍ണിയാ അസംബ്ലിയിലേക്ക് മത്സരിക്കുന്നു

കാലിഫോര്‍ണിയ: മെയ് ആദ്യവാരം നടക്കുന്ന സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പില്‍ ഡിസ്ട്രിക്റ്റ് 76 ല്‍ നിന്നും ഇന്ത്യന്‍ അമേരിക്കന്‍ ദര്‍ശന പട്ടേല്‍ മത്സരിക്കുന്നു. ഇത് സംബന്ധിച്ചു ഔദ്യോഗീക പ്രഖ്യാപനം പുറത്തുവന്നു. 48 വയസ്സുള്ള പട്ടേല്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിക്കുക.

സംസ്ഥാന അസംബ്ലിയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതിനാല്‍ കാലിഫോര്‍ണിയ പൊവെ യൂണിഫൈഡ് സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ്  ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാം തവണ മത്സരിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

ജനങ്ങളില്‍ ഒരു മാറ്റം സൃഷ്ടിക്കുക എന്നതാണ് തന്റെ തിരഞ്ഞെടുപ്പു ലക്ഷ്യമെന്നും അവര്‍ കൂട്ടിചേര്‍ത്തു. പൊതുവിദ്യാഭ്യാസം, പൗരന്മാരുടെ സുരക്ഷ, പ്രകൃതി സംരക്ഷണം, ആരോഗ്യരംഗ വികസനം എന്നിവയും തിരഞ്ഞെടുപ്പു വാഗ്ദാനമായി ഇവര്‍ ഉയര്‍ത്തികാണിക്കുന്നു.

കൗമാര പ്രായത്തിലാണ് ഇവര്‍ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്.

14 വയസ്സില്‍ മാതാവിനെ നഷ്ടപ്പെട്ട ഇവര്‍ മെഡിക്കല്‍, ഹെല്‍ത്ത് ഗവേഷണ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെട്ടു.
ഇര്‍വിനിലെ കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബയോ കെമിസ്ട്രിയില്‍ പി.എച്ച്.ഡി. നേടി.

ഫസഫിക് ഐലന്റര്‍ അമേരിക്കന്‍ അഫയേഴ്‌സ് കാലിഫോര്‍ണിയാ കമ്മീഷനിലും, സാന്റിയാഗൊ കൗണ്ടി അംഗമായും പ്രവര്‍ത്തിക്കുന്നു.
ഡമോക്രാറ്റിക് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി അംഗമാണ്.
ഭര്‍ത്താവും മൂന്നു മക്കളും ഉള്‍പ്പെടുന്ന കുടുംബം  സാന്‍ഡിയാഗോയിലാണ് താമസിക്കുന്നത്.

Darshana Patel announces candidacy for Assembly District 76

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക