Image

ബൈബിൾ വ്യാഖ്യാനത്തിന്റെ പുതിയ വെബ്സൈറ്റ്

Published on 09 January, 2023
ബൈബിൾ വ്യാഖ്യാനത്തിന്റെ പുതിയ വെബ്സൈറ്റ്

ഷിക്കാഗോ: വിശുദ്ധ ഗ്രന്ഥത്തിന്റെ ആഴത്തിലുള്ള വ്യാഖ്യാനം നല്കുന്ന പുതിയ വെബ്സൈറ്റ് ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ പുതുവത്സരദിനത്തിലെ ദിവ്യബലിക്കുശേഷം ഷിക്കാഗോ സീറോമലബാർ രൂപതയുടെ മുൻ‌രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയാത്ത് ഉൽഘാടനം ചെയ്തു.

വൈദികർക്കും വചനപ്രഘോഷകർക്കും വേണ്ടി സീറോമലബാർ സഭാപഞ്ചാംഗപ്രകാരം വചനവ്യാഖ്യാനം രചിച്ച് ഷിക്കാഗോ സീറോമലബാർ രൂപതയുടെ വെബസൈറ്റുവഴി പ്രസിദ്ധപ്പെടുത്തിവന്ന രൂപതയുടെ മുൻ വികാരി ജനറാളും ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ വികാരിയുമായ ഫാ. ഏബ്രഹാം മുത്തോലത്തിന്റെ പുതിയ സംരംഭമാണിത്.

സീറോമലബാർ സഭയുടെ പഞ്ചാംഗമനുസരിച്ച് ഞയറാഴ്ചകളുടെയും തിരുനാളുകളുടെയും പ്രസംഗങ്ങൾക്കുപകരിക്കുന്ന വചനപ്രഘോഷണ സഹായിയായി ഫാ. മുത്തോലത്ത് രചിച്ച “ജോയ് ഓഫ് ദ വേർഡ്” എന്ന ഇംഗ്ലീഷ് ഗ്രന്ഥം ബോബെയിലെ സെന്റ് പോൾ പബ്ലിക്കേഷൻസ് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. സഭാപഞ്ചാംഗത്തിന്റെ രണ്ടു സെറ്റുകളും ഉൾക്കൊള്ളുന്ന ഫാ. മുത്തോലത്തിന്റെ മറ്റൊരു വെബ്സൈറ്റാണ് https://christianhomily.com.

സുവിശേഷങ്ങളുടെ സമ്പൂർണ വ്യാഖ്യാനം ലക്ഷ്യംവച്ച് ഫാ. മുത്തോലത്ത് ഇംഗ്ലീഷിൽ തയ്യാറാക്കുന്ന പുതിയ വെബ്സൈറ്റാണ് മാർ അങ്ങാടിയാത്ത് ഉൽഘാടനം ചെയ്ത https://bibleinterpretation.org ആഴമായ സുവിശേഷവ്യാഖ്യാനം സമ്പൂർണ ബൈബിളിന്റെ പശ്ചാത്തലത്തിൽ നല്കി വരുന്ന ഈ വെബസൈറ്റിന്റെ കഠിനാദ്ധ്വാനത്തിൽ വ്യാപൃതനായ ഫാ. മുത്തോലത്തിനെ മാർ ജേക്കബ് അങ്ങാടിയാത്തും ഇടവകാംഗങ്ങളും അനുമോദിക്കുകയുണ്ടായി.

ഈ വെബസൈറ്റ് വൈദികർക്കും സന്യാസ്തർക്കും അല്മായർക്കും ഏറെ ഉപകാരപ്പെടുമെന്നും അത് ഏവരും പ്രയോജനപ്പെടുത്തണമെന്നും മാർ അങ്ങാടിയാത്ത് പ്രസ്താവിച്ചു.

Join WhatsApp News
വിദ്യാധരൻ 2023-01-09 20:35:21
ബൈബിൾ വ്യഖ്യാനം നടുത്തുന്നവർ ഒരു കാര്യം ശ്രദ്ധിച്ചാൽ നാന്നയിരിക്കും, എല്ലാ മതങ്ങളും ഒരു സത്യത്തിൽ വിശ്വസിക്കുന്നു . അതായത് ഇതുവരേയും വ്യക്തമായി ആർക്കും മനസിലാക്കാൻ കഴിയാത്ത എന്തോ ഒരു അദൃശ്യ ശക്തി എവിടെയോ മറഞ്ഞു നിൽക്കുന്നു. ചിലർ പറയുന്നു അത് ബ്രഹ്മ-പുത്ര-മഹേശ്വരന്മാർ ആണെന്ന് , മറ്റു ചിലർ വാദിക്കുന്നു അത് പിതാവ് -പുത്രൻ -പരിശുദ്ധാത്മാവാണെന്ന് . ചിലർ പറയുന്നു അത് അല്ലാഹു ആണെന്ന് . വേറെ ചിലർ പറയുന്നു അത് യാഹവ് ആണെന്ന് . എന്തായാലും ഇതിലെല്ലാം ഒരു സമാനത കണ്ടെത്താൻ കഴിയുന്നവർക്കേ മനുഷ്യരെ ഒന്നായി കാണാൻ കഴിയുകയുള്ളു . ഞാൻ വളരെ താത്പര്യത്തോടെ വായിച്ച ഒരു ഗ്രന്ഥമാണ് 'ദിവ്യസംഗീതം " അരവിന്ദാക്ഷമേനോനാണ് ഇതെഴുതിയത് . അതിന്റെ അവതാരിക തുടങ്ങുന്നത്, "ഏകം സത്, വിപ്രാ ബഹുധാ വദന്തി" എന്ന വാക്യത്തോടെയാണ് . ഇതിന്റെ അർഥം സത്യം ഒന്നുമാത്രം, പണ്ഡിതന്മാർ പല പേരുകളിൽ അതിനെ വിളിക്കുന്നു . സത്യം അന്വേഷിക്കുന്നവർക്ക് 'ആത്മീയാഹ്‌ളാദം' പകരുന്ന ഒരു ഗ്രന്ഥമാണിത്. നിങ്ങളുടെ ചിന്തയ്ക്കായി ഒരു ഭാഗം ഇവിടെ ഉദ്ധരിക്കുന്നു . "ഋഗ്വേദം പത്താം മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന 'പ്രജാപതി' യെന്ന പുരുഷ സങ്കല്പമാണ് (?) ഈ സമാനതയുടെ കേന്ദ്ര ബിന്ദു . വീശുദ്ധ ബൈബിളിലെ യേശുനാഥന്റെ ജനന ജീവിതങ്ങൾ ഈ പുരുഷ സങ്കല്പവുമായി വ്യക്തമായ സാധർമ്മ്യം പുലർത്തുന്നു. ഋഗ്വേദം പത്താം മണ്ഡലം നൂറ്റി ഇരുപത്തിയൊന്നാം മന്ത്രത്തിൽ ഈ ജനന വിസ്തരം ഇപ്രകാരം കാണാം : "ഹിരണ്യഗർഭ സമവർത്തതാഗ്രേ ഭൂതസ്യജാത പതിരേക ആസീത് സദാധാര വൃഥിവീം ദ്യാമുതേമം കസ്മൈദേവായ ഹവിഷാ വിധേമ:" ഹിരണ്മയമായ അണ്ഡം ഗർഭത്തിലുള്ളവൻ ഹിരണ്യഗർഭൻ എന്ന പ്രജാപതി പ്രപഞ്ചോല്പത്തിക്ക് മുമ്പേ പരമാത്മാവിൽ നിന്ന് ജനിച്ചു. അവിടന്ന് ജനിച്ച ഉടൻ തന്നെ ബ്രഹ്‌മാണ്ഡദി സകല ജഗത്തിനും ഏകനായ ഈശ്വരനായി. വിസ്തീർണ്ണമായ ദ്യോവിനേയും കാണപ്പെടുന്ന മുമ്പിലുള്ള ഈ ഭൂമിയേയും അവിടുന്നു ധരിക്കുന്നു . 'കൻ' എന്ന പേരോടുകൂടിയ ആ പ്രജാപതിയെ നാം അവിസ്സുകൊണ്ട് ആദരിക്കുന്നു . '' (ഋഗ്വേദം X :121 :1 ) ഈ ദൈവത്തിന്റെ ജനനത്തെപ്പറ്റി ഐതരേയോപനിഷത്തിലും പരാമർശമുണ്ട്:- " സ ഈക്ഷതീമ നു ലോക ലോകാ പാലനുസൃജ ഇതി സോദ്ഭായ ഏവ പുരുഷം സമുദ്രത്യ മൂർച്ഛയാത് " ആകാശം,ജലം, ഭൂമി ഇവയെ സൃഷ്‌ടിച്ച ശേഷം ദൈവത്തിന്റെ പരമാത്മാവ് ഇപ്രകാരം ചിന്തിച്ചു . " ഞാൻ ലോകങ്ങളെ സൃഷ്ടിച്ചു ഇനി ഇവയ്ക്കായി ഒരു രക്ഷകനെ സൃഷിടിക്കേണ്ടിയിരിക്കുന്നു " ഇങ്ങനെ ചിന്തിച്ചു കൊണ്ട് പരമാതാവ് തന്നിൽ നിന്നു തന്നെ ഒരു പുരുഷനെ പുറപ്പെടുവിച്ചു . (ഐതരേയോപനിഷത്ത് 1:1 :3 ) ദൈവാത്മജനായ രക്ഷകന്റെ ജനനത്തെപ്പറ്റി വിശുദ്ധ ബൈബിളിൽ മത്തായി, ലൂക്കാ,യോഹന്നാൻ എന്നീ വിശുദ്ധരുടെ സുവിശേഷ ഗ്രന്ഥങ്ങളിലെ തിരുവചനങ്ങൾ മേലുദ്ധരിച്ച വേദഭാഗങ്ങളുമായി പ്രത്യക്ഷവും പരോക്ഷവുമായി സമാനത പുലർത്തുന്നു. ഇവിടെ ഒരു സംശയം സ്വാഭാവികമായിത്തന്നെ ഉണ്ടാവാം. പ്രപഞ്ചോല്പത്തിക്ക് മുമ്പേ ജനിച്ച പ്രചാപതി , കേവലം രണ്ടായിരം വര്ഷം മുൻപ് ജനിച്ച യേശുവാക്കുന്നതെങ്ങനെ ? യോഹന്നാൻ 8:58 നമുക്കുത്തരമരുളുന്നു " യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, അബ്രാഹം ഉണ്ടാകുന്നതിന് മുൻപ് ഞാനുണ്ട്. കൊളോസ്യലേഖനം 1:15:17 ഇത് ശരിവയ്ക്കുകയും ചെയ്യുന്നു. " അവൻ അദൃശ്യനായ ദൈവത്തിന്റ പ്രതിരൂപവും എല്ലാ സൃഷ്ടികൾക്ക് മുമ്പുള്ള ആദ്യജാതനുമാണ്. കാരണം അവനിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു . അവനാണ് എല്ലാറ്റിലും മുമ്പുള്ളവൻ . അവനിൽ സമസ്തവും സ്ഥിതിചെയ്യുന്നു. " ഇത് സ്വന്തം മതത്തെ ഉയർത്താൻ ശ്രമിക്കുന്നവർ അറിഞ്ഞിരിക്കണം . സ്വന്തം വേദം മാത്രമല്ല, മറ്റു വേദങ്ങളും ഖുറാനും ഒക്കെ പഠിച്ചിരിക്കണം. പക്ഷെ മതം കച്ചവടം ആക്കിയവർ ഇതവഗണിക്കും . കാരണം അവരുടെ സുഖകരമായ ജീവിതം ഇതിൽ നിന്നാണ്. "ഏകം സത്, വിപ്രാ ബഹുധാ വദന്തി" ഒരു സത്യമേയുള്ളൂ ബാക്കി വ്യഖ്യാനങ്ങൾ മാത്രമാണ് . അതിലെ ഒരു വ്യഖാനം മാത്രമായിട്ടാണ് ഞാൻ വെബ് സൈറ്റിനെ കാണുന്നത്. കച്ചവട മത പ്രചാരണത്തിന്റെ മറ്റൊരു മുഖം.! വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക