Image

കുടുംബത്തെ ഇരുത്തി 250 അടി ഉയരമുള്ള  പാറയിൽ നിന്നു കാർ താഴേക്കു ഓടിച്ചിറക്കിയ  ഇന്ത്യൻ അമേരിക്കൻ പിതാവ് അറസ്റ്റിൽ 

Published on 04 January, 2023
കുടുംബത്തെ ഇരുത്തി 250 അടി ഉയരമുള്ള  പാറയിൽ നിന്നു കാർ താഴേക്കു ഓടിച്ചിറക്കിയ  ഇന്ത്യൻ അമേരിക്കൻ പിതാവ് അറസ്റ്റിൽ 



ഭാര്യയും രണ്ടു കുട്ടികളും ഉള്ളിൽ ഇരിക്കെ കാർ മനപൂർവം കിഴുക്കാംതൂക്കായ പാറയിൽ നിന്നു താഴോട്ടു ഓടിച്ചുവെന്ന കുറ്റം ചുമത്തി ഇന്ത്യൻ അമേരിക്കനെ അറസ്റ്റ് ചെയ്തു. അരവിന്ദ് പട്ടേലിന്റെ (40) ഭാര്യയും കുട്ടികളും പരുക്കുകളോടെ രക്ഷപെട്ടു. നാലും ഏഴും വയസ് പ്രായമുള്ള കുട്ടികൾക്ക് ഗുരുതരമായ പരുക്കുണ്ട്. 

കലിഫോണിയയിലുള്ള പാറയ്ക്കു 250 അടി ഉയരം ഉണ്ട്. തിങ്കളാഴ്ച രാവിലെ 10.50 നോടടുത്തു സ്റ്റേറ്റ് റൂട്ട് ഒന്നിൽ തെക്കോട്ടു സഞ്ചരിച്ചിരുന്ന കാർ ടോം ലാന്റോസ് ടണലിനു തെക്കു ഡെവിൾസ് സ്ലൈഡിൽ നിന്നു കുത്തനെ വീഴുകയായിരുന്നു. മുന്നോറോളം അടി താഴെയാണ് വെളുത്ത ടെസ്ല കാർ എത്തിയത്. വെള്ളത്തിനരികെ അതു ചെന്നിറങ്ങി നിന്നതു ടയറുകളിലാണ്.  

ഇത്തരമൊരു അപകടത്തിൽ ആരും രക്ഷപെടാറില്ലെന്നു പൊലീസ് ചൂണ്ടിക്കാട്ടി. പാസാദേന നിവാസിയായ പട്ടേൽ കരുതിക്കൂട്ടിയാണ് അതു ചെയ്തതെന്നു പൊലീസ് കരുതുന്നു. പട്ടേലിന്റെ മേൽ കൊലക്കുറ്റവും ശിശുപീഡന കുറ്റവും ചുമത്തി. ആശുപത്രിയിൽ കഴിയുന്ന അയാളെ അവിടന്നു വിടുമ്പോൾ സാൻ മറ്റെയോ കൗണ്ടി ജയിലിൽ അടയ്ക്കുമെന്നു കലിഫോണിയ ഹൈവെ പട്രോൾ പറഞ്ഞു. 

Indian American father held after crashing car from cliff 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക