Image

നവാഭിഷിക്തരായ ഓര്‍ത്തഡോക്‌സ് ബിഷപ്പുമാരും നോര്‍ത്ത്-ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനവും (കോര ചെറിയാന്‍)

Published on 03 January, 2023
നവാഭിഷിക്തരായ ഓര്‍ത്തഡോക്‌സ് ബിഷപ്പുമാരും നോര്‍ത്ത്-ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനവും (കോര ചെറിയാന്‍)

ഫിലാഡല്‍ഫിയ, യു.എസ്.എ.: സ്വയമായി പൂര്‍ണ്ണജീവിതം സമൂഹത്തിനും സഭയ്ക്കും വേണ്ടി അര്‍പ്പിച്ചു ബ്രഹ്മചാര്യാനുഷ്ഠാനത്തോടെ ജീവിതശുദ്ധി പരിരക്ഷിച്ച മേല്‍പ്പട്ടക്കാരന്റെ പദവിയിലേക്ക് 7 പുരോഹിതര്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഉയര്‍ത്തപ്പെട്ടു. ക്രിസ്തുവിന്റെ പടയാളിയായും കായികതാരമായും കര്‍ഷകനായും ഉള്ള എളിയ ജീവിതത്തിലേക്കു നവാരോഹിതരായ മെത്രാന്മാര്‍ പ്രവേശിച്ചതായി നിരണം ഭദ്രാസനാധിപന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ശുശ്രൂഷാമദ്ധ്യേയുള്ള പ്രസംഗത്തില്‍ വെളിപ്പെടുത്തി.
    
കൊറോണ വൈറസിന്റെ ഭീകരതയില്‍ അശേഷം ആശങ്കപ്പെടാതെ മുഖകവചം അടക്കം യൊതൊരു നിവാരണമാനദണ്ഡനങ്ങളും ഇല്ലാതെ മണിക്കൂറുകള്‍ നീണ്ട ചടങ്ങില്‍ എല്ലാ മുഖ്യാചാര്യരും പങ്കെടുത്തു. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിലുള്ള അവരോഹണ ശുശ്രൂഷകള്‍ ആത്മീകാനുഭൂതിയും മാനസീക ശാന്തിയും ലഭിക്കത്തക്കതായി അനുഭവപ്പെട്ടു.

ഓര്‍ത്തഡോക്‌സ് സഭ മേലദ്ധ്യക്ഷനായ കാതോലിക്കോസ് ബസ്സേലിയോസ് മാര്‍ത്തോമ്മ ദിദിമോസും ഒന്നാമനും, 24 ഓര്‍ത്തഡോക്‌സ് മെത്രാന്മാരും പങ്കെടുത്ത സുദീര്‍ഘമായ അവരോഹണം പൗരാണിക സഭാചട്ടങ്ങള്‍ അശേഷം അവഗണിക്കാതെ പൂര്‍ണ്ണമായി അനുഷ്ഠിച്ചതായി പല വൃദ്ധപുരോഹിതരും സസന്തോഷം അഭിനന്ദിച്ചു പറഞ്ഞു. കോവിഡ്-19 ന്റെ ക്രൂരതയും ശരത്കാല കാലാവസ്ഥയുടെ അനാരോഗ്യകരമായ ചൂടുകാറ്റും സഹിച്ചു സഭ അംഗങ്ങള്‍ അടക്കമുള്ള വന്‍ ജനാവലിയുടെ മെത്രാന്‍ സ്ഥാനാഭിഷേകം നേരില്‍ കാണുവാനുള്ള തിരക്കും ജാഗ്രതയും വിഭാവനയിലും ഉപരിയായിരുന്നു.
    
നവജാതരായ സഭാദ്ധ്യക്ഷരുടെ ആഗമനം ഓര്‍ത്തഡോക്‌സ് ഭദ്രാസനങ്ങളിലെ വ്യക്തവും അവ്യക്തവുംമായ അഭാവങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്നുള്ള ശുഭപ്രതീക്ഷ സഫലീകൃതമാകട്ടെ.
    
അമേരിക്കയിലെ നോര്‍ത്ത്-ഈസ്റ്റ് ഭദ്രാസനത്തിലെ അസഹ്യമായ അലസതയും നിരുത്തരവാദിത്വവും മലയാളി ക്രൈസ്തവ സമൂഹത്തില്‍ ഹാസ്യമായി അറിയപ്പെടുന്നു. അനേകം ശതസംവത്സരങ്ങളായി ഓര്‍ത്തഡോക്‌സ് സഭ അനുഷ്ഠിക്കുന്ന തത്വങ്ങളോ ചട്ടങ്ങളോ അശേഷം അനുകരിക്കാതെ ഭദ്രാസനാധികാരികള്‍ ലേഖകന്റെ ധാരണയില്‍ ഞാന്‍ മുന്നിലെന്ന ഭാവത്തോടുകൂടിയ തേരോട്ടത്തിലാണ്.

    
ഓര്‍ത്തഡോക്‌സ് സഭ ആഗോളവ്യാപകമായി ഭരണമൂല്യങ്ങള്‍ അംഗീകരിച്ച് പുരോഹിതരുടെ കാലാവധിക്കനുസരണമായി വിവിധ ഇടവകകളിലേക്ക് സ്ഥലംമാറ്റം ചെയ്യുമ്പോള്‍ അമേരിക്കന്‍ നോര്‍ത്ത്-ഈസ്റ്റ് ഭദ്രാസനം മാത്രം നിഗൂഡനിദ്രയില്‍തന്നെ. അമേരിക്കയിലെ ഓര്‍ത്തഡോക്‌സ് പുരോഹിതര്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നതിനാല്‍ സ്വന്തം പട്ടണത്തില്‍ തന്നെയുള്ള പള്ളികളിലേക്കു അനായാസം ട്രാന്‍സ്ഫര്‍ ചെയ്യുവാന്‍ സാധിക്കും. ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളുടെ ആത്മീക വളര്‍ച്ചയ്ക്കും കുട്ടികളുടെ ക്രിസ്തീയ മൂല്യങ്ങള്‍ പരിരക്ഷിക്കുവാനും വിവിധ പുരോഗിതരുടെ ആത്മീക അനുശാസനവും ഉപദേശവും അത്യന്താപേക്ഷിതമാണ്.
    
40-ല്‍ അധികം വര്‍ഷങ്ങളായി ഒരേ പള്ളിയില്‍ തന്നെ ആരാധന അര്‍പ്പിക്കുന്ന പുരോഹിതന്മാരുടെ ധാര്‍മ്മികതയും ആത്മാര്‍ത്ഥതയും അനാസ്ഥയും നിഷ്പ്രയാസം നിഗമനം ചെയ്യാം. ഭദ്രാസന നേതൃത്വത്തിന്റെ ദേവാലയങ്ങളോടുള്ള അവഗണനയും നിരുത്തരവാദിത്വവും പരിധിയിലും ഉപരിയായതിനാലായിരിക്കാം പ്രകടമായ ഈ അവഗണന.
    
കൊറോണവൈറസ് കാലഘട്ടത്തിനു മുമ്പായിതന്നെ നോര്‍ത്ത്-ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ശോചനീയമായ അവസ്ഥയിലേക്കും പതനത്തിലേക്കും എത്തിയിരിക്കുകയാണ്. ഇതില്‍നിന്നും മോചനം ലഭിക്കുക അനേകായിരം മലയാളി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളുടെ പ്രാര്‍ത്ഥനയാണ്, ആവശ്യമാണ്.

# Newly Ordained Orthodox Bishops and the North-East American Bhadrasanam

 

Join WhatsApp News
Mini 2023-01-03 14:07:54
Really appreciable! It's time for the people to react. Praying to God to show us a way.
Jesus 2023-01-03 18:51:07
I am sorry Mini. I cannot show them their way. they are lost. They are blind people and seeking to escape from hell. Don't follow them.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക