Image

ഹാർവെസ്റ്റേ എക്സ്പീരിയൻസ് സെൻ്റർ ഉദ്ഘാടനം ചെയ്തു

Published on 19 December, 2022
ഹാർവെസ്റ്റേ എക്സ്പീരിയൻസ് സെൻ്റർ  ഉദ്ഘാടനം ചെയ്തു
പട്ടാമ്പി: കാർഷിക മേഖലയിൽ നൂതന ആശയങ്ങളുമായി രണ്ടാം ഹരിതവിപ്ലവത്തിനൊരുങ്ങുന്ന ഹാർവെസ്റ്റേയുടെ ആദ്യത്തെ എക്സ്പീരിയൻസ് സെൻ്റർ പ്രശസ്ത അവതാരക ലക്ഷ്മി നക്ഷത്ര
നാടിന് സമർപ്പിച്ചു.
 
പട്ടാമ്പി ഗുരുവായൂർ റോഡിലെ ഹാർവെസ്റ്റേ ഓഫീസിനു സമീപമുള്ള എക്സ്പീരിയൻസ് സെൻ്ററിൻ്റെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക ബിസിനസ്സ് രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഹാർവെസ്റ്റേ ചെയർമാനും എംഡിയുമായ വിജീഷ് കെ.പി, ഡയരക്ടർമാരായ അബ്ദുൾ അസീസ്, മൊയ്തീൻ കുട്ടി, ഉമ്മർ, കെ.ഗോപാലകൃഷ്ണൻ, അരുൺ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പ്രശസ്ത ഗായകൻ മനോജ് കമ്മത്തിൻ്റെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി.
 
പ്രിയ പ്രസാദ്, അഷിത, സമീറ, വിനിത, അഖിൽ, സുദേവ്, മഹേഷ്, സമീർ ബാബു, മണികണ്ഠൻ, പി.ആർ.ഒ നാസർ എന്നിവരുടെ സേവനങ്ങളും പരിപാടിയുടെ വിജയത്തിന് മുതൽകൂട്ടായി. തൃത്താല പോലീസ് സ്റ്റേഷനിലെ എസ്.ഐ രമേഷ്, എ.എസ്. ഐ രാവുണ്ണി എന്നിവരും സന്നിഹിതരായി.
ഹാർവെസ്റ്റേ അവതാരക ശ്രുതി പോൾ ചടങ്ങ് നിയന്ത്രിച്ചു.
 
 
വേൾഡ് കപ്പ് ക്വിസ് മത്സരത്തിനും നിരവധി പേർ സാക്ഷികളായി. ഉദ്ഘാടന ചടങ്ങിനു ശേഷം വേൾഡ് കപ്പ് മത്സരത്തിൻ്റെ ലൈവ് സ്ട്രീമിങ്ങും അരങ്ങേറി.  വേൾഡ് കപ്പ് പ്രവചന മത്സര വിജയിയായി ഞാങ്ങാട്ടീരിയിലെ കുരിക്കൾ പറമ്പിൽ ഫായിസ് കെ.പിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക