Image

ഷിക്കാഗോ കെ.സി.എസ് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു

Published on 13 December, 2022
ഷിക്കാഗോ കെ.സി.എസ് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു

ഷിക്കാഗൊ: ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ 2022 –24 കാലഘട്ടത്തിലേക്കുള്ള പുതിയ കെ. സി. എസ്സ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ്   ജെയിൻ മാക്കിൽ,  ജിനോ കക്കാട്ടിൽ (വൈസ് പ്രസിഡന്റ്) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു,

തുടർന്ന്സി ബു കുളങ്ങര (സെക്രട്ടറി),   തോമസ്കുട്ടി തേക്കുംകാട്ടിൽ (ജോയിന്റ് സെക്രട്ടറി),   ബിനോയ് കിഴക്കനടിയിൽ (ട്രഷറർ) എന്നിവരെ നോമിനേറ്റ് ചെയ്യുകയും അവർ എക്സിക്യൂട്ടീവ് അംഗങ്ങളായി നിറഞ്ഞ സദസ്സിൽ സത്യപ്രതിജ്ഞ ചെയ്തു. ലെയ്സൺ ബോർഡ് ചെയർമാൻ ശ്രീ. പോൾസൺ കുളങ്ങരയാണ് പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. 

ഷാജി എടാട്ട്,  സ്റ്റീഫൻ കിഴക്കേക്കുറ്റ്,   റോയ് നെടുംചിറ,   സിറിൽ കട്ടപ്പുറം എന്നിവർ നാഷണൽ കൗൺസിൽ അംഗങ്ങളായായും, വുമൺ റെപ്രെസെന്ററ്റീവ് ആയി   പീന മണപ്പള്ളിയും, യൂത്ത് റെപ്രെസെന്ററ്റീവ് ആയി   ബെക്കി ജോസഫ് ഇടിയാലിയും സത്യപ്രതിജ്ഞ ചെയ്തു. ഇതേതുടർന്ന് ലെജിസ്ലേറ്റീവ് അംഗങ്ങളായി ജോസ്‌മോൻ കടവിൽ (വാർഡ് 1), ജോണി ജേക്കബ് തൊട്ടപ്ലാക്കൽ (വാർഡ് – 2), മെർലിൻ പറവതൊടത്തിൽ (വാർഡ് – 3), ജോസ് കുരുവിള ചേത്തലികരോട്ട് (വാർഡ് – 4), ബിനു എബ്രാഹം ഇടകരയിൽ (വാർഡ് – 5), ടിനോ ജോയ് വളത്താട്ട് (വാർഡ് – 6), അഭിലാഷ് സൈമൺ നെല്ലാമറ്റം (വാർഡ് – 7), അനിൽ ജേക്കബ് മറ്റത്തികുന്നേൽ (വാർഡ് – 8) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക