Image

ന്യൂയോർക് ക്നാനായ കത്തോലിക്ക ഫൊറോന 'ക്രിസ്മസ് ആഘോഷം 22' വർണാഭമായി

Published on 13 December, 2022
ന്യൂയോർക് ക്നാനായ കത്തോലിക്ക ഫൊറോന 'ക്രിസ്മസ് ആഘോഷം 22' വർണാഭമായി

യോർക്ക്: റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ കെ സി എം (ക്നാനായ കാത്തലിക് മിനിസ്ട്രി) യൂണിറ്റ് ആതിഥ്യം വഹിച്ച ആഘോഷങ്ങൾ, ഡിസംമ്പർ 10 ശനിയാഴ്ച 3.00 പി എം ന് റോക്‌ലൻഡ് സൈന്റ്റ് മേരീസ് പള്ളിയിൽ വി കുർബാനയോടെ ആരംഭിച്ചു.

വികാരി ഫാ ബിപി തറയിൽ എല്ലാവരെയും സ്വാഗതം ചെയ്തു. ഫൊറോനാ വികാരി ഫാ ജോസ് തറക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി കുർബാനയും, ഫാ ബിൻസ് ചേത്തലിൽ സന്ദേശവും നൽകി . തുടർന്ന് ഫീൽഡ് സ്റ്റോൺ മിഡിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് , പൊതുസമ്മേളനവും വർണാഭമായ കലാമേളയും നടന്നു.

 

യൂണിറ്റ് ട്രെഷറർ ലിബിൻ പാണപറമ്പിൽ സ്വാഗതവും റോക്‌ലാൻഡ് കോർഡിനേറ്റർ സനു കൊല്ലാരെട്ടു ആമുഖ സന്ദേശവും ഫൊറാന പ്രെസിഡന്റ് ഫാ ജോസ് തറക്കൽ ഉദ്‌ഘാടനവും നടത്തി. ന്യൂജേഴ്സി കോർഡിനേറ്റർ റിനു വരിക്കമംതൊട്ടിയില്, ജോബി കുര്യാള എന്നിവർ ആശംസയും, ലോങ്ങ് ഐലൻഡ് കോർഡിനേറ്റർ ജോസ് കോരക്കുടി നന്ദിയും അറിയിച്ചു. റോക്‌ലാൻഡ് ഇടവക ഒരുക്കിയ സംഗീത ആൽബം “ഋജുവീഥി” വികാരി ഫാ: ബിപി തറയിൽ എല്ലാവർക്കും പരിചയപ്പെടുത്തി, ആൽബം തയ്യാറാക്കാൻ മുൻകൈയെടുത്ത ബിജു ലൂക്കോസ് കളപ്പുരക്കുന്നുംപുറത്തിന്റെ സാന്യത്തിത്തിൽ ന്യൂജേഴ്‌സി ഇടവക വികാരി ഫാ: ബിൻസ് ചേത്തലിൽ പ്രകാശനം ചെയ്തു.

തുടർന്ന് റോക്‌ലാൻഡ്, ന്യൂ ജേഴ്സി, ക്വീൻസ്, ഫിലാഡൽഫിയ യൂണിറ്റുകളുടെ പ്രൊഫഷണൽ നിലവാരമുള്ള കലാവിരുന്നും നടന്നു. ഫിലാഡൽഫിയ ഇടവക ഒരുക്കിയ ചെണ്ട ഫ്യൂഷൻ ശ്രദ്ധേയമായി ,വർണാഭമായ കലാ വിരുന്നു ആസ്വദിക്കാൻ ഓഡിറ്റോറിയും നിറഞ്ഞു കവിഞ്ഞ വിശ്വാസ സമൂഹത്തിന്റെ പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു.

റോക്‌ലാൻഡ് സെന്റ് മേരീസ് ഇടവക വികാരിയും ഇടവകാംഗങ്ങളും ആതിഥേയത്വം വഹിച്ച ഫൊറാന ക്രിസ്റ്മസ് ആഘോഷം- 2022 സ്‌നേഹവിരുന്നോടെ സമാപിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക