Sangadana

വി.എസ്. അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍

ജോബിന്‍സ്

Published

on

കേരളത്തിന്‍രെ മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍. തിരുവനന്തപുരത്തെ വേലിക്കകത്ത് വീട്ടിലാണ് ഇപ്പോള്‍ അച്യുതാനന്ദനുള്ളത്. ഏറെ നാളായി അദ്ദേഹം വിശ്രമത്തിലാണ്. 
കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ സന്ദര്‍ശകരെപ്പോലും അനുവദിക്കുന്നില്ല. 

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍രെ കാലത്ത് ഭരണപരിഷാകാര കമ്മീഷന്‍ അധ്യക്ഷനായിരുന്നു വി.എസ് . അച്യുതാനന്ദന്‍. 2021 ജനുവരിയിലാണ് അദ്ദേഹം ആ സ്ഥാനം ഒഴിഞ്ഞത്. 2019 ല്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷി അനുസ്മരണത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വി.എസ്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. അന്നു മുതല്‍ സമ്പൂര്‍ണ്ണ വിശ്രമമാണ് നിര്‍ദ്ദേശിച്ചിരുന്നത്. 

പിറന്നാളാഘോഷത്തിന് പുറത്തുനിന്നാരും ഇല്ല. കുടുംബാംഗങ്ങള്‍ മാത്രം ചെറിയ തോതില്‍ ആഘോഷിക്കും. വീടിനകത്ത് വീല്‍ചെയറിലാണ് വി.എസ്. പത്രവായനയും ടെലിവിഷന്‍ കാണലും അദ്ദേഹം മുടക്കാറില്ല.

കേരളം വീണ്ടും പ്രളയ ഭീഷണിയിലായതിന്റെ വാര്‍ത്തകള്‍ വി.എസിനെ അസ്വസ്ഥനാക്കിയെന്ന് മകന്‍ വി എ അരുണ്‍ കുമാര്‍ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശക്തമായി അനുകൂലിച്ചിരുന്ന നേതാവാണ് വി എസ്. ഗാഡ്ഗിലിന്റെ നിര്‍ദേശങ്ങള്‍ അദ്ദേഹം ഈ ദിവസങ്ങളില്‍ ഓര്‍മിച്ചെന്നും അരുണ്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏക ആളാണ് അച്യുതാനന്ദന്‍. പാര്‍ട്ടിയിലെ വലതുപക്ഷവക്കരണത്തിനെതിരെ ശക്തമായി സംസാരിച്ചിരുന്ന ആളാണ് വി.എസ്. ഒപ്പമുണ്ടായിരുന്നവരെ മറുപക്ഷം വെട്ടിനിരത്തി താന്‍ ഒറ്റപ്പെട്ടപ്പോഴും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്നുള്ള വഴുതിമാറലിനെതിരെ വി.എസ് ശബ്ദിക്കുകയും അത് പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പിനിടയാവുകയും ചെയ്തിരുന്നു. 

ശക്തമായ ജന പിന്തുണയുള്ള നേതാവ് കൂടിയാണ് വി.എസ്. മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്സിന് സീറ്റ് നല്‍കാത്തതിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സംഭവം വരെയുണ്ടായിരുന്നു. 
ആഘോഷങ്ങളൊന്നുമില്ലാതെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് വി.എസ്സിന്റെ പിറന്നാളാഘോഷം. തിരുവനന്തപുരം വേലിക്കകത്ത് വീട്ടില്‍ ഇപ്പോള്‍ വിശ്രമത്തിലാണ് വി.എസ് അച്യുതാനന്ദന്‍. 

2015 ലെ പാര്‍ട്ടി കോണ്‍ഗ്രസിലായിരുന്നു സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടരിയായി തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് കേരളത്തില്‍ നിന്നുള്ള എസ്. രമാചന്ദ്രന്‍ പിള്ളയുടെ പേരും ഈ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നു. കേരളത്തില്‍ ഔദ്യോഗിക പക്ഷം രാമചന്ദ്രന്‍ പിള്ളയെ പിന്തുണച്ചപ്പോഴും വി.എസ് പരസ്യമായി യെച്ചൂരിയെ പിന്തുണച്ചത് ഏറെ ചര്‍ച്ചായിരുന്നു. 

2015 ല്‍ ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ വി.എസ്സിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി സമ്മേളനത്തിനിടെ വി.എസ്. ഇറങ്ങിപ്പോകുന്ന സാഹചര്യം വരെയുണ്ടായിരുന്നു. എന്നിട്ടും ഒറ്റയാനായി പിടിച്ചു നിന്ന് വിശ്വസിച്ച മൂല്ല്യങ്ങളില്‍ മുറുകെ പിടിച്ചാണ് വി.എസ് 98 ന്റെ നിറവിലേയ്ക്ക് കടക്കുന്നത്.



Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

' അംബാപ്രശസ്തി ' കൂടിയാട്ടരൂപത്തില്‍ വേദിയിലേയ്ക്ക്

ന്യൂ ജേഴ്‌സിയിൽ താങ്ക്സ് ഗിവിങ്ങ് ആഘോഷങ്ങൾ അവിസ്മരണീയമായി

ഡാളസിൽ അക്രമിയുടെ വെടിയേറ്റ് മരിച്ച സാജൻ മാത്യൂസിന്റെ സംസ്കാരം ബുധനാഴ്ച

കേരള രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭക്കു ഹ്യൂസ്റ്റനില്‍ ഉജ്ജ്വല സ്വീകരണം. മാഗ് ആര്‍ടിസ്‌ക്ലബ് ഉത്ഘാടനം ചെയ്തു

വിസ്‌കോണ്‍സില്‍ ക്രിസ്തുമസ് പരേഡിലേക്ക് വാഹനം ഓടിച്ചുകയറ്റി ഒരു മരണം-20 പേര്‍ക്ക് പരിക്ക്

സിഎംഎസ് കോളജ് യുഎസ് അലുംമ്‌നൈ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി

ഡാളസിൽ വെടിയേറ്റ് മരിച്ച സാജനോടുള്ള ആദരവായി ഇന്ന് ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന്.

ഡാളസിൽ വെടിയേറ്റ് മരിച്ച സാജനോടുള്ള ആദരവായി ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന്

കെഎച്ച്എഫ്സി ഹിന്ദു പൈതൃകമാസ ആഘോഷം 20, 27 തീയതികളിൽ

കൊറോണക്കാലം ( കഥ: സജ്ന സമീർ)

ഇന്ത്യാ പ്രസ് ക്ലബിന്റെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രശാന്ത് രഘുവംശം, നിഷാ പുരുഷോത്തമന്‍, കെ.എന്‍.ആര്‍. നമ്പുതിരി ഏറ്റുവാങ്ങി. സുവര്‍ണ ലിപികളില്‍ എഴുതപ്പെടാവുന്ന സമ്മേളനം

ഇന്ത്യാ പ്രസ്‌ക്ലബ്ബ് ത്രിദിന മീഡിയാ കോണ്‍ഫ്രന്‍സിനു മീറ്റ് ആന്‍ഡ് ഗ്രിറ്റോടെ തുടക്കം

ശരത്കാല ഇലകള്‍ കൊണ്ട് വര്‍ണ വിസ്മയവുമായി ന്യൂജേഴ്‌സിയിലെ കുട്ടികള്‍

ഹൂസ്റ്റണ്‍ സംഗീത പരിപാടി, നിയന്ത്രണം വിട്ട ജനത്തിരക്കിൽ പെട്ട് എട്ടു മരണം

വെര്‍ജീനിയ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കനായ യംഗ് കിൻ  വിജയിച്ചു 

പബ്ലിക്ക് അഡ്വക്കറ്റ് ആയി ജുമാനി വില്യംസ് വീണ്ടും വിജയത്തിലേക്ക്; ഡോ. ദേവി പിന്നില്‍

എറിക്ക് ആഡംസിനു വന്‍ വിജയം; ന്യു യോര്‍ക്ക് സിറ്റിക്കു രണ്ടാമത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ മേയര്‍

ന്യു ജെഴ്‌സിയില്‍ അനിഅനിശ്ചിതത്വം: ഗവര്‍ണര്‍ മര്‍ഫി പിന്നില്‍; സിറ്ററെല്ലിക്കു നേരിയ മുന്നേറ്റം

ദര്‍ശനം വായനമുറിയില്‍ അമേരിക്കന്‍ വായനോത്സവം (കെ.കെ. ജോണ്‍സണ്‍)

ഊന്നുവടി (ഗദ്യകവിത : ദീപ ബിബീഷ് നായര്‍)

ഫ്രാന്‍സിസ് മാര്‍പാപ്പ- നരേന്ദ്ര മോദി കൂടിക്കാഴ്ച ഈ മാസം 29 ന്

ഡോ. ദേവിയെ പിന്തുണയ്‌ക്കുക (നടപ്പാതയിൽ ഇന്ന്- 13: ബാബു പാറയ്ക്കൽ)

യു.പി നിയമസഭ തെരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി

ഡാം തുറക്കല്‍ : 2018 ലെ മഹാ അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വി.ഡി.സതീശന്‍

മൂന്ന് അണക്കെട്ടുകള്‍ തുറക്കുന്നു, ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

പമ്പ അണക്കെട്ട് ചൊവ്വാഴ്ച രാവിലെ അഞ്ചിനും ഇടമലയാര്‍ രാവിലെ ആറിനും തുറക്കും

കാനഡ പ്രവാസി കേരള കോണ്‍ഗ്രസ് (എം) ജന്മദിന സമ്മേളനം നടത്തി

തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതിൽ ഖേദിക്കുന്നു

സാമൂഹ്യസേവന രംഗത്ത് സഭയെ വളര്‍ത്തുമെന്ന് നിയുക്ത കാതോലിക്കാ ബാവ

ന്യൂയോര്‍ക്ക് ഫൊറോന യുവജന ആരവം നിറഞ്ഞ ഹൈക്കിംങ്ങ്

View More