Sangadana

ഇന്ത്യാ പ്രസ് ക്ലബ് അന്തര്‍ദേശീയ മാധ്യമ സമ്മേളനം നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയില്‍

സുനില്‍ ട്രൈസ്റ്റാര്‍

Published

on

ചിക്കാഗോ: ലോകത്തെ മാറ്റി മറിച്ച് കോവിഡ് തേരോട്ടം നടത്തിയ  ശേഷം
നടക്കുന്ന ആദ്യത്തെ പ്രമുഖ  സമ്മേളനങ്ങളിലൊന്നായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) ദ്വൈവാര്‍ഷിക അന്താരാഷ്ട്ര മീഡിയ കോണ്‍ഫറന്‍സ് നവംമ്പര്‍ 11, 12, 13, 14   തീയതികളില്‍ ചിക്കാഗോയില്‍ നടക്കും. ഇല്ലിനോയി സംസ്ഥാനത്തെ ഗ്ലെന്‍വ്യൂവില്‍  റെനൈസ്സന്‍സ്  (Renaissance) (മാരിയറ്റ് ) ഹോട്ടലാണ് വേദി. അന്താരാഷ്ട്ര പ്രാധാന്യമുള്ള സമ്മേളനങ്ങള്‍ നടക്കുന്ന മികച്ച ഹോട്ടലാണിത്.  ചിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടിനടുത്താണ് ഈ ഹോട്ടല്‍.   

കോണ്‍ഫറന്‍സ് വേദി ബുക്ക് ചെയ്തതായി നാഷണല്‍ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രെഷറര്‍ ജീമോന്‍ ജോര്‍ജ്  എന്നിവര്‍ അറിയിച്ചു.

ഇതിനു മുന്നോടിയായി ആതിഥ്യം വഹിക്കുന്ന ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സക്കറിയയുടെ നേത്ര്വതില്‍ ചിക്കാഗോയിലെ  അംഗങ്ങള്‍ നാഷണല്‍ പ്രെസിഡന്റിനൊപ്പം കണ്‍വന്‍ഷന്‍ വേദി സന്ദര്‍ശിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ഒന്നര ദശാബ്ദതിലേറെ മികവുറ്റ സേവന ചരിത്രമുള്ള ഇന്ത്യാ പ്രസ് ക്ലബ് അന്തര്‍ ദേശീയ സമ്മേളനം ഇത് മൂന്നാം പ്രാവശ്യമാണ് ചിക്കാഗോയില്‍ അരങ്ങേറുന്നത്.  രണ്ടാമത്തെ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ചിക്കാഗോയിലാണ് നടന്നത്.  നാലാമത്ത കോണ്‍ഫറന്‍സും ചിക്കാഗോയില്‍ ശിവന്‍ മുഹമ്മയുടെ  നേതൃത്വത്തില്‍ നടന്നു.

ചരിത്രപരമായി,  മാധ്യമരംഗത്തുള്ളവരും സംഘടനാ രംഗത്തുള്ളവരും ഒത്തുകൂടുന്ന വേദിയാണ് പ്രസ് ക്ലബ് സമ്മേളനം. ഫോമാ, ഫൊക്കാന, വേള്‍ഡ് മലയാളി കൌണ്‍സില്‍  കണ്‍വന്‍ഷന്‍ പോലെ ദേശീയ പ്രാധാന്യത്തോടെ നടത്തുന്ന സമ്മേളനം. ഒരു ഭിന്നതയുമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കുന്നു എന്നതാണ് പ്രത്യേകത.

നാട്ടില്‍ നിന്നും ഇവിടെ നിന്നുമുള്ള വിദ്ഗഗ്ദര്‍ നയിക്കുന്ന സെമിനാറുകളാണ്
സമ്മേളനത്തിലേ പ്രധാന അജണ്ട. കോവിഡ് കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍
അഭിമുഖീകരിച്ച യാതനകളുടെ നേര്‍ സാക്ഷ്യം  സമ്മേളനത്തെ വേറിട്ടതാക്കും. പല സ്ഥാപനങ്ങളും പൂട്ടിപ്പോകുകയും പലര്‍ക്കും ജോലി ഇല്ലാതാവുകയും ചെയ്ത കാലത്തും വലിയ ത്യാഗങ്ങളിലൂടെ മാധ്യമ രംഗം സ്വന്തം കടമ നിര്‍വഹിക്കുന്ന കാഴ്ചയാണ് ലോകമെങ്ങും  കണ്ടത്. അത് വിലയിരുത്താനും പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സമ്മേളനം വേദിയാകും.

ഇത്തവണ പതിവുള്ള അവാര്‍ഡുകള്‍ക്ക് പുറമെ സംഘടനകള്‍ക്കും അവാര്‍ഡുകള്‍  നല്‍കുന്നു. അത് പോലെ പുതുമയുള്ള പരിപാടികളും സമ്മേളനത്തില്‍ പ്രതീക്ഷിക്കാം.

നാട്ടില്‍ നിന്ന് എത്തുന്ന പ്രമുഖരാണ് കോണ്‍ഫറന്‍സിനെ  എന്നും
വ്യത്യസ്തമാക്കുന്നത്. പ്രസ് ക്ലബിന്റെ അവാര്‍ഡ് ജേതാക്കളായ വീണാ ജോര്‍ജ് ഇപ്പോള്‍ ആരോഗ്യ മന്ത്രിയും ജോണ്‍  ബ്രിട്ടാസ് എം.പിയുമാണ്. കോണ്‍ഫറന്‍സില്‍ അതിഥികളായി എത്തിയ കെ.എന്‍. ബാലഗോപാല്‍ മന്ത്രിയും വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവുമായി. ഇപ്പോഴത്തെ സ്പീക്കര്‍ എം.ബി.രാജേഷ് ഇന്ത്യ പ്രസ് ക്ലബ്ബിന്റെ യോഗത്തില്‍ പങ്കെടുതിരുന്നു.  ചുരുക്കത്തില്‍ അനുഗ്രഹീതമായ വേദിയാണ് പ്രസ് ക്ലബ് സമ്മേളനം! അത് അഭിമാനകരം തന്നെ.

മലയാളി പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നായ മാധ്യമ ശ്രീ അവാര്‍ഡിന് മി കച്ച പ്രതികരണമാണ് ലഭിച്ചതെന്നു ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി.

ഏഴാമത് മാധ്യമ ശ്രീ പുരസ്‌കാര ജേതാവിനെ തീരുമാനിക്കുന്നത്  നാലംഗ ജഡ്ജിംഗ് പാനലാണ്.  മനോരമ എഡിറ്റോറിയല്‍ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് അധ്യക്ഷനായ കമ്മിറ്റിയില്‍  ദീപിക സീനിയര്‍ എഡിറ്ററായിരുന്ന അലക്‌സാണ്ടര്‍ ജേക്കബ്, ഇന്ത്യാ ടുഡേ അസോസിയേറ്റ്  എഡിറ്ററായിരുന്ന പി.എസ്. ജോസഫ്, അമേരിക്കയില്‍ നിന്ന് പ്രമുഖ ഭിഷഗ്വരനും എഴുത്തുകാരനുമായ ഡോ. എം.വി.പിള്ള എന്നിവരാണ് അംഗങ്ങള്‍ .

പ്രസിഡന്റ് ഇലക്ട് സുനില്‍ തൈമറ്റം, ജോ.സെക്രട്ടറി ബിജിലി ജോര്‍ജ്,  ട്രഷറര്‍ ഷിജോ പൗലോസ്, ഓഡിറ്റര്‍മാരായ സജി എബ്രഹാം, ബിനു ചിലമ്പത്ത്എ ന്നിവരടങ്ങിയ എക്സിക്യൂട്ടിവ് കമ്മിറ്റിയും, കൂടാതെ IPCNA  അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മധു കൊട്ടാരക്കരയും സമ്മേളന പരിപാടികള്‍ക്ക് നേത്ര്വത്വം നല്‍കുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കമലാ ഹാരിസിനെ ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്ത് മോദി

അഫ്ഗാനിസ്ഥാനിലെ സി.ഐ.എയുടെ രഹസ്യ ദൗത്യവും യു.എസ്. പൗരാവലിയുടെയും അഫ്ഗാന്‍ അമേരിക്കന്‍സിന്റേയും മോചനവും (കോര ചെറിയാന്‍)

ജാലകചില്ല് (കവിത: സണ്ണി ചെറിയാന്‍, വെണ്ണിക്കുളം)

കേരളത്തില്‍ മതേതരത്വം വളര്‍ത്തുക എന്നത് ഏതെങ്കിലും ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല(വെള്ളാശേരി ജോസഫ്)

സാഹിത്യവേദി സെപ്റ്റംബര്‍ 10-ന്

ഗ്രൂപ്പ് നേതാക്കന്മാര്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തെ നശിപ്പിക്കും (ചാരുമൂട് ജോസ്)

മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം ഗംഭീരമായി

റോബര്‍ട്ട് എഫ് കെന്നഡിയുടെ ഘാതകന് 50 വര്‍ഷത്തിനു ശേഷം പുറംലോകം കാണുന്നതിന് പരോള്‍ ബോര്‍ഡിന്റെ അനുമതി

155 കുടിയേറ്റ അനുകൂല നയങ്ങൾ ആറുമാസത്തിനിടെ ബൈഡൻ നടപ്പാക്കി

ബൈഡന്റെ റേറ്റിംഗിൽ വീണ്ടും ഇടിവ്

റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ ; ട്രംപിന്റെ പോളിസി നിലനിര്‍ത്തണമെന്ന് യു.എസ് സുപ്രീം കോടതി

വാക്‌സിനേറ്റ് ചെയ്യാത്ത രോഗികള്‍: ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു

ഫോമാ ഫൊക്കാന വേള്‍ഡ് മലയാളി.. ഇവര്‍ ഒരു കുടക്കീഴില്‍ അണിനിരന്ന മാപ്പ് ഓണം

കോമോയ്‌ക്കെതിരെ ആരോപണവുമായി   2 സ്ത്രീകൾകൂടി എ ജി ഓഫീസിൽ ബന്ധപ്പെട്ടു 

ജീവനക്കാരിയെ പീഡിപ്പിച്ച മാനേജരെ അലിബാബ പുറത്താക്കി

കോവിഡ് തട്ടിപ്പാണെന്ന് പറഞ്ഞ 28-കാരൻ കോവിഡ് ബാധിച്ച് മരിച്ചു; ഏവരും വാക്സിൻ സ്വീകരിക്കണമെന്ന് അയാളുടെ കുടുംബം

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക; ഹൂസ്റ്റണില്‍ മികച്ച ശുഭാരംഭം

ഫാ. ജെയിംസ് കുടിലില്‍ (85) സാന്‍ഫ്രാന്‍സിസ്ക്കോയില്‍ അന്തരിച്ചു

കോണ്‍വെന്റില്‍ തുടരാന്‍ നിര്‍ദേശിക്കാനാകില്ല, പുറത്ത് എവിടേയും സംരക്ഷണം ഒരുക്കാം; ലൂസി കളപ്പുരക്കലിന്റെ ഹരജിയില്‍ ഹൈക്കോടതി

മനുഷ്യബന്ധങ്ങളെ രൂപാന്തരപ്പെടുത്തിയ തേജസ്സ്-(ഡോ.പോള്‍ മണലില്‍)

മൂന്നാമത്തെ ഇന്ത്യന്‍ വനിത ഇന്ന് അമേരിക്കയില്‍ നിന്നും ബഹിരാകാശത്തേയ്ക്ക്

ടെൽകോൺ ഗ്രൂപ്പിനും റിഫ്ലക്ഷൻ മീഡിയക്കും പുതിയ ആസ്ഥാനം

ഫാ. സ്റ്റാന്‍ സ്വാമി അനുസ്മരണ സമ്മേളനം ഇന്ന്

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

എറിക് ആഡംസ് ന്യു യോർക്ക് സിറ്റി മേയർ ആകുമെന്ന് ഉറപ്പായി

അന്താരാഷ്ട്ര 56 മത്സരം: കുര്യന്‍ തൊട്ടിച്ചിറ ചെയര്‍മാന്‍, ആല്‍വിന്‍ ഷോക്കുര്‍ കണ്‍വീനര്‍

ന്യു യോർക്ക് സിറ്റിയിൽ ആഡംസ് മുന്നിൽ; യാംഗ്‌ പിന്മാറി; അന്തിമ ഫലം അടുത്ത മാസം മാത്രം

ന്യു യോർക്ക് സിറ്റി മേയർ ഇലക്ഷനിൽ എറിക് ആഡംസ് മുന്നിൽ

രണ്ടാമത് ഇന്റര്‍ സ്റ്റേറ്റ് വാര്‍ഷിക സോക്കര്‍ ടൂര്‍ണമെന്റ് ജൂണ്‍ 19)ന് ന്യൂജേഴ്‌സിലെ മെര്‍സര്‍ കൗണ്ടി പാര്‍ക്കില്‍

അമേരിക്കയിലെ ഡിസ്ട്രിബൂഷന്‍ രംഗത്തേകു ദുബായ് സുമന്‍ ഇന്റര്‍നാഷണല്‍,ഇസഡ് ഡമാസോ കമ്പനികള്‍

View More